
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഫലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി എക്സില്‍ ചെയത പോസ്റ്റ് വൈറലായി. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിയുടെ പോസ്റ്റ്. അക്രമത്തിലും അപരവിദ്വേഷത്തിലും വിശ്വസിക്കാത്ത ഇസ്രാഈലീ ജനങ്ങളടക്കം, ലോകത്തിലെ എല്ലാ മനുഷ്യരും പലസ്തീന് ജനതയ്ക്കൊപ്പം നില്ക്കാന് തയ്യാറാവണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്നത് അതിഭീകരമായ വംശഹത്യയാണെന്ന് പറയാതെ വയ്യെന്ന് പ്രിയങ്ക കുറിച്ചു.
ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളെയടക്കം ഇസ്രാഈല്‍ ഭരണകൂടം കൊന്നൊടുക്കുകയാണ്. ഇസ്രാഈല്‍ നടപടികളെ ലോകജനത ഒന്നിച്ച് നിന്ന് എതിര്‍ക്കുകയാണ് ചെയ്യേണ്ടത്. മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഒരു സമൂഹത്തില്‍ ഇസാഈല്‍ സര്‍ക്കാരിന്റെ നടപടികള്‍ ലോകം ചോദ്യം ചെയ്യണം. ഗസ്സയില്‍ നടക്കുന്നത് ആധുനിക സംസ്കാരവും പ്രാകൃതരായ മനുഷ്യരും തമ്മിലുള്ള പോരാട്ടമാണെന്നാണ് നെതന്യാഹു പറഞ്ഞിരിക്കുന്നത്. ആ പറഞ്ഞത് ശരി തന്നെയാണ്. നെതന്യാഹുവിന്റെ സര്‍ക്കാര്‍ തന്നെയാണ് ഇവിടെ പ്രാകൃതമായി പ്രവര്‍ത്തിക്കുന്നത്. ഇസ്രയേലിന്റെ പ്രാകൃത നടപടികള്‍ക്ക് പാശ്ചാത്യ ലോകത്ത് നിന്ന് പിന്തുണ ലഭിക്കുന്നുവെന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ലോകത്തിലെ മനുഷ്യപക്ഷത്ത് നില്ക്കുന്ന ഭരണകൂടങ്ങളെല്ലാം ഫലസ്തിനൊപ്പം നില്‍ക്കണമെന്നും പ്രിയങ്ക ഗാന്ധി എക്സ് പോസ്റ്റില്‍ പറഞ്ഞു.