കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
ദുബൈ : കലാ കായിക സാംസ്കാരിക സംഘടനയായ ദുബൈ പ്രിയദര്‍ശിനി വളണ്ടിയര്‍ ടീം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ ഹെല്‍ത്ത് അതോറിറ്റി ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് ആസ്റ്റര്‍ ഗ്രൂപ്പ് എജിഎം സിറാജുദ്ദീന് മുസ്തഫ ഉദ്ഘാടനം ചെയ്തു. 42 വര്‍ഷമായി ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനിയുടെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്കുന്നതെന്നു അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പ്രമോദ് കുമാര്‍ അധ്യക്ഷനായി. ടീം ലീഡര്‍ പവിത്രന്,കണ്‍വീനര്‍ ചന്ദ്രന് മുല്ലപ്പള്ളി,മുന്‍ പ്രസിഡന്റ് സി.മോഹന്‍ദാസ് പങ്കെടുത്തു. ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി സഹകരണത്തോടെ നടത്തിയ രക്തദാനം,കൃത്യതയാര്‍ന്ന രജിസ്ട്രേഷന് കൊണ്ടും ജനസമ്പര്‍ക്കം കൊണ്ടും പ്രശംസ പിടിച്ചുപറ്റി. രക്തദാനം എന്ന മഹാദാനത്തിലൂടെ സമാനതകളില്ലാത്ത സന്ദേശമാണ് ദുബൈ പ്രിയദര്‍ശിനി വളണ്ടിയര്‍ ടീം സമൂഹത്തിന് നല്‍കുന്നത്. ഉദയവര്‍മ,ബിനിഷ്,ശ്രീജിത്ത്,ടി.പി അഷ്റഫ്,മുഹമ്മദ് ഷഫീക്ക്,ഡീസ,ഹാരിസ്,സുലൈമാന്‍ കറുത്താക്ക,ഉമേഷ്. താഹിര്‍,ഫിറോസ് മുഹമ്മദലി,സുധി സലേഹ്,വനിതാ അംഗങ്ങളായ ഫാത്തിമ അനീസ്,സിമിതാ ഫഹദ്,രമ്യ ബിനീഷ്,റെസ്വീന ഹാരിസ്,മായ വര്‍മ തുടങ്ങിയവര്‍ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി സ്വാഗതവും ബാബു പീതാംബരന് നന്ദിയും പറഞ്ഞു.