കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ദുബൈ : മകളുടെ വിവാഹ ചടങ്ങുകള് കാണാന് അനുവദിക്കണെമെന്ന് തടവുകാരന്റെ കുടുംബം ആഗ്രഹം അറിയിച്ചു. വിവരമറിഞ്ഞ ദുബൈ ജയില് അധികാരികള് നടപടിക്രമങ്ങളെല്ലാം വേഗത്തിലാക്കി ആഗ്രഹം സഫലീകരിച്ചു കൊടുക്കുകയും ചെയ്തു. വീഡിയോ കോണ്ഫറന്സിങ്ങിലൂടെയാണ് തടവുകാരന്റെ ആഗ്രഹം ജയില് അധികൃതര് സാധ്യമാക്കിയത്. ജനറല് ഡിപ്പാര്ട്ട്മെന്റ് ഓഫ് പുനിറ്റീവ് ആന്റ് കറക്ഷണല് എസ്റ്റാബ്ലിഷ്മെന്റസ് ഇതിനു അനുമതി നല്കുകയായിരുന്നു. എല്ലാ നിയമ നടപടികളും അതിവേഗത്തില് പൂര്ത്തിയാക്കിയ അധികൃതര് വിവാഹ ചടങ്ങുകള് ലൈവായി കാണാന് വീഡിയോ കോണ്ഫറന്സിങ് സംവിധാനം ജയിലില് ഒരുക്കുകയും ചെയ്തു. ഇതുവഴി മകള്ക്ക് വിവാഹ ആശംസകള് നേരാനും ചടങ്ങുകള്ക്ക് സാക്ഷിയാകാനും പിതാവിന് കഴിഞ്ഞു. വീഡിയോ കോണ്ഫറസിലൂടെ കുടുംബങ്ങളുമായി ആശയവിനിമയത്തിന് സൗകര്യം ഒരുക്കുന്നത് വഴി തടവുകാരുടെ മാനസിക സന്തോഷമാണ് ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ കുടുംബ ബന്ധങ്ങള് ശക്തിപ്പെടുത്താന് സാധിക്കുമെന്നും മേജര് ജനറല് മര്വാന് അബ്ദുല് കരീം ജുല്ഫര് പറഞ്ഞു. മകളുടെ വിവാഹ ചടങ്ങുകള് കാണാനും ഭാഗമാവാനും അനുവദിച്ചതിന് ദുബൈ പൊലിസിന് തടവുകാരന് നന്ദി അറിയിച്ചു.