
പരിധി കവിഞ്ഞുള്ള മത്സ്യ ബന്ധനം ; 50,000 ദിര്‍ഹം പിഴ ചുമത്തി
അബുദാബി: വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഒമ്പത് അടിസ്ഥാന ഉല്പന്നങ്ങളുടെ വില അനുമതിയില്ലാതെ വര്‍ധിപ്പിക്കരുതെന്ന് സാമ്പത്തിക മന്ത്രാലയം. ഇതിനായി യുഎഇ സാമ്പത്തിക മന്ത്രാലയം ഒമ്പത് അടിസ്ഥാന ഉല്‍പ്പന്നങ്ങളുടെ വില തത്സമയം നിരീക്ഷിക്കുന്നതിനായി ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ചു. അന്യായമായ വിലക്കയറ്റമോ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നടത്തുന്ന വിലക്കയറ്റമോ പരിശോധിക്കുകയാണ് ലക്ഷ്യം. ഈ ദേശീയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ വില തത്സമയം ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്. കൂടാതെ അംഗീകൃത വിലനിര്‍ണ്ണയ നയം അനുസരിച്ച് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പരിധിയുമായി വിലകള്‍ പൊരുത്തപ്പെടുന്നുണ്ടെന്ന് റെഗുലേറ്ററി അധികാരികള്‍ക്ക് പരിശോധിക്കാന്‍ കഴിയും. യുഎഇയിലെ ഏഴ് എമിറേറ്റുകളിലെ സഹകരണ സ്ഥാപനങ്ങള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, വലിയ സ്റ്റോറുകള്‍ എന്നിവയില്‍ ഇത് ബാധകമാക്കും. പാചക എണ്ണ, മുട്ട, പാല്, അരി, പഞ്ചസാര, കോഴി, പയര്‍വര്‍ഗ്ഗങ്ങള്‍, ബ്രെഡ്, ഗോതമ്പ് എന്നീ ഒമ്പത് അടിസ്ഥാന ഉപഭോക്തൃ ഇനങ്ങളുടെ വില മുന്‍കൂര്‍ അനുമതിയില്ലാതെ വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് സാമ്പത്തിക മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. ഏറ്റവും പുതിയ ഡാറ്റ ശേഖരണവും വിശകലനവും ഉള്‍ക്കൊള്ളുന്ന ഈ പ്ലാറ്റ്ഫോമിലൂടെ വില പരിധി പാലിക്കാത്ത ഔട്ട്ലെറ്റുകളെക്കുറിച്ച് സാമ്പത്തിക മന്ത്രാലയത്തിന് വിവരങ്ങള്‍ ലഭ്യമാവും. വ്യാപാരത്തിലെ കൃത്രിത്വവും കുത്തക സമ്പ്രദായവും അറിയാന്‍ കഴിയും. ഈ മേഖലയില്‍ സുതാര്യത ഉറപ്പാക്കാനുള്ള എല്ലാ സംവിധാനവും ഇതിലൂടെ സാധ്യമാവുമെന്നും അതിന്റെ ഏറ്റവും പുതിയ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ പ്ലാറ്റ്ഫോമെന്നും സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് മര്‍റി പറഞ്ഞു. ഒമ്പത് അടിസ്ഥാന ഉപഭോക്തൃ ഇനങ്ങള്‍ക്ക് റീട്ടെയിലര്‍മാര്‍ പുതിയ വിലനിര്‍ണ്ണയ നയം നടപ്പിലാക്കിയിട്ടുണ്ടെന്നും അന്യായമായി വില ഉയര്‍ത്തിയിട്ടില്ലെന്നും ഉറപ്പാക്കാന്‍ കഴിഞ്ഞ ആഴ്ച അല്‍ മര്‍റി പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സന്ദര്‍ശിച്ചു. 9 അടിസ്ഥാന ഉപഭോക്തൃ ഇനങ്ങളുടെ വില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വ്യക്തമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം യൂണിയന് കോപ്പ്, ലുലു, മറ്റ് 5 പ്രധാന ഔട്ട്ലെറ്റുകള് സന്ദര്‍ശിച്ചു. ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കാനും പെട്ടെന്നുള്ള വില വര്‍ദ്ധനവില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും കുത്തക, കൃത്രിമ രീതികള്‍ എന്നിവ നിയന്ത്രിക്കാനും ഈ പുതിയ പ്ലാറ്റ്ഫോം സഹായിക്കുമെന്ന് അല്‍ മര്റിവ്യക്തമാക്കി.