
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
കണ്ണൂർ : എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു ഡി.ജി.പിയുടെ ശുപാർശയെന്നും എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തി ശുപാർശയിൽ നിന്ന് സസ്പെൻഷൻ ഒഴിവാക്കി മാറ്റി നിർത്തണം എന്നാക്കുകയായിരുന്നുവെന്നും പി.വി. അൻവർ എം.എൽ.എ. ഇതൊരു ശിക്ഷാ നടപടിയല്ല, സാധാരണ ഒരു പോലീസ് ഉദ്യോഗസ്ഥനെ മാറ്റുന്ന ഓർഡർ മാത്രമാണ്. ശിക്ഷാ നടപടിയായിരുന്നുവെങ്കിൽ ഓർഡറിൽ കൃത്യമായ കാരണങ്ങൾ രേഖപ്പെടുത്തുമായിരുന്നുവെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷിക്കുന്ന ഒന്നാമത്തെ ഘടകം അജിത് കുമാറാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ലാഭകരമായ കച്ചവടമാണിത്. തൃശ്ശൂരിൽ എം.പി. സീറ്റ് നേടി കൊടുക്കാൻ അജിത് കുമാറിനെ കൊണ്ട് സാധിച്ചു. ഇനി പാലക്കാട് നിയമസഭാ സീറ്റും ബി.ജെ.പിക്ക് കൊടുക്കാൻ പോവുകയാണെന്നും അൻവർ ആരോപിച്ചു.
ക്രിമിനൽസംഘത്തെ പോലീസ് സേനയിൽ നിന്ന് ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന വളരെ ഉന്നതരായ സത്യസന്ധരായ നിരവധി പോലീസ് ഉദ്യോഗസ്ഥരുണ്ട്. അവരുടെ ഒരു വിഭാഗത്തിൽ നിന്നാണ് വിവരങ്ങൾ ലഭിക്കുന്നതെന്നും എം.എൽ.എ. മാധ്യമങ്ങളോട് പറഞ്ഞു.