
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: ഡിജിറ്റല്‍ കഥപറച്ചിലിനും വാര്‍ത്താ നിര്‍മാണത്തിനും പര്യാപ്തമായ ഏറ്റവും പുതിയ എഐപവര്‍ഡ് ടൂളുകളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉള്ളടക്ക നിര്‍മാതാക്കള്‍ക്കും ആഴത്തിലുള്ള ധാരണ നല്കാന് ദുബൈ പ്രസ് ക്ലബ്ബ് (ഡിപിസി) ‘മീഡിയയില്‍ ജനറേറ്റീവ് എഐയും അതിന്റെ ആപ്ലിക്കേഷനുകളും’ എന്ന ശില്പശാല സംഘടിപ്പിച്ചു. ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ അഫിലിയേറ്റായ ദുബൈ ഫ്യൂച്ചര്‍ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച ശില്പശാലയില് ദുബൈ ഫ്യൂച്ചര്‍ അക്കാദമി ഡീനും ഡിജിറ്റല്‍ സ്കൂള്‍ ബോര്‍ഡംഗവുമായ ഡോ.മുഹമ്മദ് ഖാസിം ക്ലാസെടുത്തു. ടെക്സ്റ്റ്,ഇമേജുകള്‍,വീഡിയോ,സംവേദനാത്മക ഉള്ളടക്കം എന്നിവ തയാറാക്കുന്നതിന് എഐ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പ്രായോഗിക പരിശീലനം നല്കിയ സെഷന് മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു.