കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
അബുദാബി: ലോകമെമ്പാടുമുള്ള മുസ്ലിംകള്ക്കും യുഎഇ പൗരന്മാര്ക്കും ഈദ് ആശംസകള് നേര്ന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്. അനുഗ്രഹീതമായ ഈദുല് അദ്ഹയുടെ വേളയില് പ്രസിഡന്റ് ശൈഖ് മുഹമ്മദ് സമാധാനവും ഐക്യവും ആശംസിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് തന്റെ സഹോദരന്മാര്, എമിറേറ്റ്സ് ഭരണാധികാരികള്, യുഎഇയിലെ പൗരന്മാര്, നിവാസികള്, ലോകമെമ്പാടുമുള്ള മുസ്ലിംകള് എന്നിവര്ക്ക് ആശംസകള് നേര്ന്നത്. ദൈവം എല്ലാവര്ക്കും സമാധാനം നല്കട്ടെ, ഐക്യത്തിന്റെ ആത്മാവില് ഞങ്ങളെ ഒരുമിച്ച് കൊണ്ടുവരട്ടെ-ശൈഖ് മുഹമ്മദ് ആശംസിച്ചു. അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ നേതാക്കളുമായി സന്ദേശങ്ങള് പങ്കുവെച്ചു, അവര്ക്കും അവരുടെ ജനങ്ങള്ക്കും പുരോഗതിയും സമൃദ്ധിയും സ്ഥിരതയും തുടരണമെന്നും സന്ദേശത്തില് പറഞ്ഞു. ഒമാന്, കുവൈറ്റ്, ബഹ്റൈന് നേതാക്കളുമായും അദ്ദേഹം ആശംസകള് കൈമാറി.