സഊദിയുമായി ഹജ്ജ് കരാറില്‍ ഒപ്പിട്ടു : ഇന്ത്യയില്‍ നിന്ന് ഇത്തവണയും 1,75,025 പേര്‍ക്ക് ഹജ്ജിന് അവസരം
അബുദാബി : യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഖസകിസ്താന് പ്രസിഡന്റ് ഖാസിം ജോമാര്‍ട്ട് ടോകയേവ് കൂടിക്കാഴ്ച നടത്തി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ ടോകയോല് അബുദാബിയിലെ ഖസര്‍ അല്‍ ഷാതിയിലാണ് ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയത്. ഖസകിസ്താന് പ്രസിഡന്റിനെയും സംഘത്തെയും യുഎഇ പ്രസിഡന്റ് ഹൃദ്യമായി വരവേറ്റു. അബുദാബി സുസ്ഥിരതാ വാരത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചെത്തിയ ടോകയേവിന് ശൈഖ് മുഹമ്മദ് പ്രത്യേക നന്ദി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും സുസ്ഥിരതയ്ക്കും സഹകരണത്തിനുമുള്ള പ്രതിബദ്ധതയും അദ്ദേഹം അറിയിച്ചു.