കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ : ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ അജ്മാനില്‍ സംഘടിപ്പിച്ച പ്രഥമ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ അല്‍ മാനിയ റൈഡേഴ്സ് വിജയികളായി.ഹെക്സ ബാങ്കിങ് ടീം രണ്ടാം സ്ഥാനം നേടി. പ്രസിഡന്റ് ഷംസുദ്ദീന് കമ്മാടം വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ചെയര്മാന് ഷംനാസ് കമ്മാടം അധ്യക്ഷനായി.
സെക്രട്ടറി രജീഷ് ഇടത്തോട്,ട്രഷറര്‍ സുരേഷ് കനകപ്പള്ളി,താജുദ്ദീന് കാരാട്ട്,ഡോ.അഷ്കര്‍ കാരാട്ട്, കൃപേഷ് ബാനം എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ സാബിത് നമ്പ്യാര്‍ കൊച്ചി നന്ദി പറഞ്ഞു. സ്വദേശത്തും വിദേശത്തുമായി മാതൃകാപരമായ നിരവധി ജീവകാരുണ്യ പ്രവര്ത്തങ്ങളാണ്കാഞ്ഞങ്ങാട് പരപ്പ ബ്രദേഴ്സ് പ്രവാസി കൂട്ടായ്മ നടത്തിവരുന്നത്.