കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ദുബൈ: ഡെങ്കിപ്പനിക്കെതിരെ യുഎഇ ആരോഗ്യമന്ത്രാലയം ശക്തമായ ബോധവത്കരണവുമായി രംഗത്ത്. പ്രതികൂല കാലാവസ്ഥയെ തുടര്ന്ന് രാജ്യത്ത് ഡെങ്കിപ്പനി റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തിലാണ് കരുതല് മുന്നറിയിപ്പ് നല്കിയിട്ടുള്ളത്. പ്രവാസികളില് നല്ലൊരു പങ്ക് മലയാളികളായതിനാല് ആരോഗ്യ മന്ത്രാലയം മലയാള ഭാഷയിലും മുന്കരുതല് വീഡിയോ പുറത്തിറക്കി. ഡെങ്കിപ്പനിക്കെതിരെ മുന്കരുതല് സ്വീകരിക്കുന്നതിന്റെ ഭാഗമായി ബോധവത്കരണം ആരംഭിച്ചിരിക്കുകയാണ് യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. മലയാളം ഉള്പ്പെടെ വിവിധ ഭാഷകളില് വീഡിയോ പ്രചരിപ്പിച്ചാണ് ബോധവത്കരണം എന്നതാണ് പ്രത്യേകത. രോഗം പരത്തുന്ന കൊതുകുകള് പെരുകുന്നത് തടയാനും ജാഗ്രതപാലിക്കാനും ജനങ്ങള്ക്ക് മുന്നറിയിപ്പ് നല്കുകയാണ് ലക്ഷ്യം. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള് പകല്സമയത്താണ് സജീവമാകുന്നതെന്നും ജാഗ്രതാവേണമെന്നും അധികൃതര് മുന്നറിയിപ്പ് നല്കുന്നുണ്ട്. കൊതുകുകള് മുട്ടയിട്ട് പെരുകുന്നത് തടയാന് വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കുക, ശുചിമുറികള് ഉള്പ്പെടെയുള്ളവ വൃത്തിയായി സൂക്ഷിക്കുക, കീടനാശിനികള് ഉപയോഗിച്ച് കൊതുക് ഉള്പ്പെടെയുള്ള കീടങ്ങളെ നിയന്ത്രിക്കുക, കൊതുകിന്റെ കടിയേല്ക്കാതിരിക്കാന് ക്രീമുകളും നീളമുള്ള വസ്ത്രങ്ങളും ധരിക്കുക തുടങ്ങിയ മുന്നറിയിപ്പാണ് മന്ത്രാലയം നല്കുന്നത്. പനി അനുഭവപ്പെട്ടാല് വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണമെന്നും ഗുരുതരമായ പ്രശ്നങ്ങളുണ്ടെങ്കില് ഉടന് ചികിത്സ തേടണമെന്നും വീഡിയോ സന്ദേശത്തിലൂടെ മന്ത്രാലയം വ്യക്തമാക്കി.