മഹാമാരി കാലത്തെ പോരാളികളെ യുഎഇ ആദരിക്കുന്നു : കോവിഡ് ഹീറോസ് ഫെസ്റ്റിവല്‍ തുടക്കം ഫുജൈറ ഓപ്പണ്‍ ബീച്ചില്‍
അബുദാബി : പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് തിരശ്ശീല വീണു. ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുവ്വായിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ സെഷനുകളിലായി രാഷ്ട്രപതി,ഉപരാഷ്ട്രപതി,പ്രധാനമന്ത്രി,വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പ്രതിനിധികളുമായി സംവദിച്ചു. വിദേശ ഇന്ത്യക്കാരില്‍ നിന്ന് തിരഞ്ഞെടുത്ത 27 പേരെ വിദേശകാര്യ മന്ത്രാലയത്തിന്റെ പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം നല്കി ആദരിച്ചു. ദുബൈയിലെ മലയാളി വ്യവസായി രാമകൃഷ്ണ ശിവസ്വാമി രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് പ്രവാസി ഭാരതീയ പുരസ്കാരം ഏറ്റുവാങ്ങി.
പതിവുപോലെ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ശക്തമായ ഇടപെടലുകളോ കാര്യമാത്രപ്രസക്തമായ തീരുമാനങ്ങളോ ഇത്തവണയും സമ്മേളനത്തില്‍ ഉണ്ടായില്ല. ഇതുവരെ നടന്ന ഒരു സമ്മളനത്തിലും പ്രവാസികളുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള വിശദമായ പരിഹാര മാര്‍ഗങ്ങള്‍ പ്രഖ്യാപിക്കുകയോ പ്രയോജനകരമായ നീക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. വോട്ടവകാശം,വിമാനയാത്രാ നിരക്ക് പ്രവാസി മക്കളുടെ ഉന്നത വിദ്യാഭ്യാസ പ്രവേശനം തുടങ്ങി നിരവധി വിഷയങ്ങള്‍ അരനൂറ്റാണ്ടു കാലത്തോളമായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഇന്നുവരെ പരിഹാരമുണ്ടായിട്ടില്ല.
പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയെ കുറിച്ച് മുന്‍കൂട്ടി കസ്റ്റംസിനെ അറിയിക്കണമെന്ന പുതിയ കസ്റ്റംസ് തീരുമാനവും പ്രവാസികള്‍ക്ക് മറ്റൊരു പ്രയാസമായി മാറിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റും യുഎഇ കെഎംസിസി ട്രഷററുമായ നിസാര്‍ തളങ്കര വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും വ്യക്തമായ മറുപടിയൊന്നും ഉണ്ടായിട്ടില്ല.