മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
ഭുവനേശ്വര്‍ : ഒറീസയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നടക്കുന്ന പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഇന്ന് സമാപിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തില്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരങ്ങള്‍ സമര്‍പിക്കും. നോര്‍ക്കയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെയും നേട്ടങ്ങളുടെയും കലണ്ടര്‍ സമ്മേളന വേദിയില്‍ പുറത്തിറക്കി. നോര്‍ക്ക വൈസ് ചെയര്മാന് എംഎ യൂസഫലി മസ്കത്തിലെ ഇന്ത്യന്‍ കോണ്‍സുലര്‍ ഡോ.സനാതനു നല്കി പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പ്രവാസി ദിവസ് സമ്മേളനത്തില്‍ ട്രിനിഡാഡ് ആന്റ് ടുബാഗോ പ്രസിഡന്റ് ക്രിസ്റ്റിന് കാര്‍ല കാങ്ലുവായിരുന്നു മുഖ്യാതിഥി. വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ അദ്ദേഹം പ്രതിനിധികളുമായി സംവദിച്ചു. എഴുപത് രാജ്യങ്ങളില്‍ നിന്നായി മൂവായിത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വികസിത ഭാരതത്തിന് പ്രവാസികളുടെ സംഭാവന എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം.