
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ഷാര്‍ജ: വേനല്‍ക്കാലം ആരംഭിച്ചതോടെ വൈദ്യുതി ആവശ്യങ്ങളും വര്‍ധിക്കുകയാണ്. തടസമില്ലാത്ത വൈദ്യുതി വിതരണത്തിന് പുതിയ പവര്‍ പ്ലാന്റ് പ്രവര്‍ത്തന ക്ഷമമാക്കിയിരിക്കുകയാണ് ഷാര്‍ജ. 23 ദശലക്ഷം ദിര്‍ഹം ചെലവഴിച്ചാണ് അല്‍ ഹോഷിയിലുള്ള പുതിയ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കനത്ത ചൂടുള്ള വേനല്‍ക്കാല ദിവസങ്ങളില്‍ പോലും അല്‍ ഹോഷിയിലും ഷാര്‍ജയിലെ മറ്റ് മേഖലകളിലും ഇനി തടസമില്ലാത്ത വൈദ്യുതി ലഭ്യമാകും. ഷാര്‍ജയിലെ ഇലക്ട്രിസിറ്റി, വാട്ടര്‍, ഗ്യാസ് അതോറിറ്റിയായ സേവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ പ്ലാന്റ് പ്രവര്‍ത്തന ക്ഷമമായതോടെ എമിറേറ്റിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായെന്നും അധികൃതര്‍ വ്യക്തമാക്കി.