കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
പ്രശസ്ത ഇന്ത്യൻ ഗായിക അൽക്ക യാഗ്നിക്കിന് സെൻസറിന്യൂറൽ ഹിയറിങ് ലോസ് (എസ്എൻഎച്ച്എൽ) എന്ന അസുഖം മൂലം കേൾവിശക്തി നഷ്ടമായ കാര്യം അവർ സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകരെ അറിയിച്ചത് ഈയിടെയാണ്.
ഉടന് ചികിത്സ തേടിയില്ലെങ്കില് ഗുരുതരമായേക്കാവുന്ന രോഗാവസ്ഥയാണ് സെൻസറിന്യൂറൽ ഹിയറിങ് ലോസ്. വളരെ ഉച്ചത്തിലുള്ള സംഗീതവും ഹെഡ്ഫോണിന്റെ അമിത ഉപയോഗവും സൂക്ഷിക്കണമെന്ന ഉപദേശവും അവർ നൽകിയിരിക്കുന്നു. ഇത് മറ്റുള്ളവർക്കുള്ള വലിയൊരു മുന്നറിയിപ്പ് തന്നെയാണ്, വിശിഷ്യാ ഇന്നത്തെ യുവതലമുറക്ക്.
കേൾവിക്ക് തകരാർ സംഭവിച്ചെന്നും ഇപ്പോൾ അതുമായി ബന്ധപ്പെട്ട ചികിത്സയിലാണെന്നും വ്യക്തമാക്കിയ
അൽക്കയുടേതു ഒരു അപൂർവ്വരോഗമാണെന്നു പറയപ്പെടുന്നുണ്ടെങ്കിലും ഇത് ആർക്കും എപ്പോൾ വേണമെങ്കിലും വന്നേക്കാമെന്നത് ഞെട്ടിക്കുന്ന വിവരമാണ്. 85 ഡെസിബലിന് മുകളിലുള്ള ശബ്ദം തുടര്ച്ചയായി കേള്ക്കുന്നതും ചെവിക്കുള്ളിലെ കോക്ലിയയെയാണ് രോഗം ബാധിക്കുന്നതെന്നും വിദഗ്ദ്ധർ പറയുന്നു. അതുകൊണ്ടു തന്നെ ഏറെ ഗൗരവത്തോടെ കാണേണ്ട ഒരു കാര്യമാണ് ഇത്.
ടെക്നോളജി വളരെ പുരോഗതിലെത്തി നിൽക്കുന്ന ഈ കാലത്തു കാഴ്ചക്കും കേൾവിക്കും വിരുന്നൊരുക്കാൻ ഏറെ നവീന ഉപകരണങ്ങൾ ലഭ്യമാണ്. ഇവയുടെ അമിതവും അശ്രദ്ധവുമായ ഉപയോഗങ്ങൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത്തിൽ ജാഗരൂഗരാകേണ്ടതുണ്ട്.