27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : പൂക്കോയ തങ്ങള്‍ ഹോസ്പിസ് പള്ളിക്കര യൂണിറ്റ് പ്രഖ്യാപന സംഗമം ഷാര്‍ജയില്‍ നടന്നു. ശിഹാബ് തങ്ങള്‍ സെന്റര്‍ ബേക്കല്‍, യുഎഇ ബേക്കല്‍ കെഎംസിസി കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പള്ളിക്കര പഞ്ചായത്ത് പ്രവര്‍ത്തന പരിധിയായി നിശ്ചയിച്ചാണ് യൂണിറ്റ് തുടങ്ങിയത്. മുന്നൂറിലധികം കിടപ്പു രോഗികള്‍ക്ക് ഇത് ആശ്വാസമാകും. മുസ്ലിംലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് സാലിഹ് ഹാജി തൊട്ടി സംഗമം ഉദ്ഘാടനം ചെയ്തു. യുഎഇ കെഎംസിസി ട്രഷറര്‍ നിസാര്‍ തളങ്കര മുഖ്യാതിഥിയായി. മുസ്ലിംലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ്കുഞ്ഞി ചോണായി മുഖ്യപ്രഭാഷണം നടത്തി. പിഎ സുബൈര്‍ ഇബ്രാഹീം,ബഷീര്‍ തബാസ്കോ എന്നിവര്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. യുഎഇ ബേക്കല്‍ കെഎംസിസി പ്രസിഡന്റ് അബ്ബാസ് മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. ശിഹാബ് തങ്ങള്‍ സെന്റര്‍ ബേക്കല്‍ ജനറല്‍ കണ്‍വീനര്‍ ഗഫൂര്‍ ബേക്കല്‍ പ്രവര്‍ത്തനം വിശദീകരിച്ചു. ശാഫി ആലക്കോട്,അറഫാത് മാസ്തിഗുഡ്ഡ,നാസര്‍ കല്ലിങ്കാല്‍,താജുദ്ദീന് അക്കര,ലത്തീഫ് ഹദ്ദാദ് നഗര്‍,മൂസ മവ്വല്‍ പ്രസംഗിച്ചു. സി.മുഹമ്മദ്കുഞ്ഞി,ഹനീഫ ഇല്ല്യാസ് നഗര്‍,ഹനീഫ കോട്ടക്കുന്ന്,മൂസ സീസണ്,ഖാദര്‍ അബ്ബാസ്,ഹമീദ് സി,അസ്ഹര്‍ കോര്‍ണീഷ്, സാദാത്ത് ബേക്കല്‍ നേതൃത്വം നല്കി. യുഎഇ ബേക്കല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി റഷീദ് കോട്ടക്കുന്ന് സ്വാഗതവും റഷീദ് തായല്‍ നന്ദിയും പറഞ്ഞു.