കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ചണ്ഡീഗഢ് : ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ പരിശീലകനും ഓസ്ട്രേലിയന്‍ താരവുമായ റിക്കി പോണ്ടിങ്ങിനെ പഞ്ചാബ് കിങ്സിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഐ.പി.എല്‍. 2025 സീസണിന് മുന്നോടിയായാണ് നിയമനം. ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകസ്ഥാനമൊഴിഞ്ഞ് രണ്ടുമാസത്തിനുശേഷമാണ് വീണ്ടും ഐ.പി.എല്‍. ടീമിലേക്കുതന്നെയുള്ള മടങ്ങിവരവ്. ഏഴ് സീസണുകളില്‍ ഡല്‍ഹിയെ പരിശീലിപ്പിച്ചിരുന്നു.
പഞ്ചാബ് കിങ്സുമായി നാലുവര്‍ഷത്തെ കരാറാണ് പോണ്ടിങ്ങിനുള്ളത്. 2028 വരെ തുടരും. കഴിഞ്ഞ ഏഴു സീസണുകളിലായുള്ള പഞ്ചാബിന്റെ ആറാമത്തെ മുഖ്യ പരിശീലകനാണ് പോണ്ടിങ്. 2024-ല്‍ പ്ലേഓഫ് കടക്കാതിരുന്ന ടീം ഒന്പതാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഐ.പി.എലില്‍ ഇത്തവണ മെഗാ ലേലമായതിനാല്‍ സന്തുലിതമായ ടീമിനെ വാര്‍ത്തെടുക്കാന്‍ മികച്ച താരങ്ങളെ കണ്ടെത്തണം എന്നതായിരിക്കും പോണ്ടിങ്ങിന് മുന്നിലെ വലിയ വെല്ലുവിളി.
ഐ.പി.എലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കളിക്കാരനായാണ് പോണ്ടിങ്ങിന്റെ തുടക്കം. തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലും മുംബൈ ഇന്ത്യന്‍സിലുമെത്തി. 2018 മുതല്‍ 2024 വരെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനായി. 2020-ല്‍ ഡല്‍ഹിയെ ഫൈനലിലെത്തിക്കുകയും തുടര്‍ച്ചയായി മൂന്നുതവണ ടീമിനെ പ്ലേഓഫില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.