27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : യുഎഇയിലെ പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി 50ാം വാര്‍ഷികാഘോഷം ‘പൊന്നാനി ഗോള്‍ഡന്‍ ജൂബിലി മീറ്റ്’ 24ന് രാവിലെ 11 മണിമുതല്‍ വൈകീട്ട് എട്ടു മണിവരെ ദുബൈ ഖിസൈസിലെ ക്രസന്റ് സ്കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. നാടിന്റെ സംസ്കാരവും കലയും രുചികളും ചേര്‍ത്ത് സ്വദേശത്തും വിദേശത്തും നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയ പൊന്നാനിക്കാരുടെ പ്രിയ ചിത്രകാരന് ഭാസ്കര്ദാസിന്റെ പൊന്നാനിക്കാഴ്ച്ചകള് മാത്രം പ്രമേയമാക്കി നടത്തുന്ന പ്രഥമ പ്രദര്‍ശനം,പൗരാണിക പൊന്നാനിയുടെ പൈതൃകം പുതുതലമുറക്ക് പരിചയപ്പെടുത്താന്‍ പാനൂസ മുതല്‍ മുത്താഴ കുറ്റി വരെ ഒരുക്കുന്ന പൊന്നാനിയുടെ തിണ്ടീസ് പൈതൃകമേള,കോല്‍ക്കളി,ഒപ്പന,ഈദ് അല്‍ ഇമറാത്തിനെ വരവേല്‍ക്കാന്‍ പൊന്നാനിക്കാരുടെ അറേബ്യന്‍ നൃത്തവും നോര്‍ക്ക,പ്രവാസി ക്ഷേമനിധി,സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയ സേവന കേന്ദ്രങ്ങളും അക്ബര്‍ മ്യൂസിക്ക് നൈറ്റും ഒരുക്കും.