
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: സാമൂഹ്യ,സാംസ്കാരിക,ജീവകാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി ദുബൈ ഖിസൈസിലുളള ക്രസന്റ് സ്കൂളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി പൊന്നാനിക്കാരായ ആയിരത്തി അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുത്തു.
പ്രവാസി കുടുംബങ്ങള്‍ തയാറാക്കി കൊണ്ടുവന്ന വിവിധതരം പൊന്നാനി പലഹാരങ്ങള്‍ സംഗമത്തെ വേറിട്ടതാക്കി. സാമൂഹിക,സാംസ്കാരിക,ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തികളായ സയ്യിദ് മുഹമ്മദ് തഖ്വ,അശ്വിന് മലബാര്‍ ഗോള്‍ഡ്,സത്താര്‍ റിയല്‍ കോഫി,റഫീഖ് അല്മായര്,റിയാസ് കില്ട്ടന്,ഹംസ അഹ്സനി പങ്കെടുത്തു. പ്രസിഡന്റ് ഹാഫിസ് അലി,ജനറല്‍ സെക്രട്ടറി ഫിറോസ് ഖാന്,ഭാരവാഹികളായ സാബിര്‍ മുഹമ്മദ്,യാക്കൂബ് ഹസന്,ഷംസുദ്ദീന് ടിവി,ഫാറൂഖ് കെവി,അബ്ദുല്‍ ഗഫൂര്‍,അത്തീഖ് റഹ്്മാന്‍, സുബൈര്‍,കണ്‍വീനര്‍ അഷീര്‍ അസീസ്,സൈഫുദ്ദീന് കെവി,ഷഫീര്‍,അബ്ദുല്ല കുഞ്ഞി,റിയാസ് ബപ്പന്,അഷ്കര്‍ പൊന്നാനി നേതൃത്വം നല്കി.