കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
സാമ്പത്തിക തട്ടിപ്പ് കേസില് നിര്മാതാക്കള് സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
സാമ്പത്തിക തട്ടിപ്പ് പരാതിയില് മഞ്ഞുമ്മല് ബോയ്സ് സിനിമയുടെ നിര്മാതാക്കള്ക്കെതിരെ പൊലീസ് റിപ്പോര്ട്ട്. സിനിമാ നിര്മാതാക്കള് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോര്ട്ട്. പറവ ഫിലിംസ് നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയെന്നാണ് പൊലീസ് റിപ്പോര്ട്ട്. സിനിമയുടെ നിര്മാണത്തില് പങ്കാളിയാക്കാമെന്നും ലാഭവിഹിതം നല്കാമെന്നും പറഞ്ഞ് പണം വാങ്ങിയെന്ന സിറാജ് വലിയത്തറ ഹമീദ് എന്നയാളുടെ പരാതിയിലാണ് പൊലീസിന്റെ റിപ്പോര്ട്ട്.
ഈ സിനിമയുടെ നിര്മാണത്തിനായി ഒരു രൂപ പോലും നിര്മാണ കമ്പനിയായ പറവ ഫിലിംസ് ചെലവഴിച്ചിട്ടില്ലെന്നും ഏഴു കോടി മുതല്മുടക്കിയ പരാതിക്കാരന് മുടക്കുമുതല് പോലും തിരിച്ചുനല്കിയില്ലെന്നും അന്വേഷണ റിപ്പോര്ട്ടിലുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസില് നിര്മാതാക്കള് സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഒരു മാസത്തേക്ക് നിര്മാതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തേ നിര്ദേശിച്ചിരുന്നു. തുടര്ന്ന് ഇക്കാര്യത്തില് അന്വേഷണ റിപ്പോര്ട്ട് സമര്പ്പിക്കാനും ഉത്തരവിടുകയായിരുന്നു.