
ഐപിയുവിലെ അറബ് ഗ്രൂപ്പിന്റെ പ്രാതിനിധ്യം യുഎഇ അവസാനിപ്പിച്ചു
ഷാര്‍ജ : അന്താരാഷ്ട്ര പുസ്തകമേളയില്‍ മലയാളത്തിനു ആദരമായി സ്കൂള്‍ വിദ്യാര്‍ഥികളുടെ കാവ്യാഞ്ജലി. ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ജുവൈസയിലെ മലയാള വിഭാഗം ഒരുക്കിയ പരിപാടിയില്‍ ഏഴു കുട്ടികളാണ് കവിതകള്‍ ആലപിച്ചത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പവലിയനില്‍ നടന്ന കാവ്യാഞ്ജലിയില്‍ വയലാര്‍, വൈലോപ്പിള്ളി,വി.മധുസൂദനന് നായര്‍,ഏഴാച്ചേരി രാമചന്ദ്രന്,ശ്രീകുമാരന്‍ തമ്പി,അനില്‍ പനച്ചൂരാന്, മുരുകന് കാട്ടാക്കട എന്നിവരുടെ കവിതകളാണ് ആലപിച്ചത്. കവിയും അധ്യാപകനുമായ കെ.രഘുനന്ദനന്,കവി സൈഫുദീന്‍ ആദികടലായി എന്നിവര്‍ കാവ്യാഞ്ജലിയ്ക്ക് നേതൃത്വം നല്കി. കവിതാസ്വാദകര്ക്കു നവ്യാനുഭവമായ കാവ്യാഞ്ജലി മലയാളത്തിനു കുട്ടികളുടെ ആദരമായി.