
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിഎംഎ സലാം. മുഖ്യമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് മലപ്പുറം ജില്ലയെ അപമാനിക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള നീക്കമാണിത്. മുഖ്യമന്ത്രി തന്റെ പരാമര്‍ശം പിന്‍വലിക്കണം. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് സംവിധാനത്തിലൂടെ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. തെളിവുകളില്ലാതെ മലപ്പുറത്തിനെതിരെ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും പിഎംഎ സലാം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.