
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ഷാര്‍ജ: ഒമ്പതാമത് എക്സ്പോഷര്‍ ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് വിജയികളെ പ്രഖ്യാപിച്ചു. 162 രാജ്യങ്ങളില്‍ നിന്നായി ഒമ്പത് മത്സര വിഭാഗങ്ങളിലായി 10,000ത്തിലധികം എന്‍ട്രികളാണ് ഇത്തവണ ലഭിച്ചത്. പ്യാഫ്യോ തെറ്റ്പെയ്ങ്ങിന്റെ മനോഹര ചിത്രമായ ‘ദി ഫിഷിങ് ബോയ്സ്’ ആണ് മികച്ച ചിത്രത്തിനുള്ള അവാര്‍ഡിന് അര്‍ഹമായത്. ഷാര്‍ജ ഗവണ്മെന്റ് മീഡിയ ബ്യൂറോയാണ് എക്സ്പോഷര്‍ ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫി ഫെസ്റ്റിവല്‍ ആന്റ് അവാര്‍ഡ്സ് സംഘടിപ്പിച്ചത്. മീഡിയ ബ്യൂറോ ഡയരക്ടര്‍മാരായ ജനറല്‍ താരിഖ് സയീദ് അല്ലയും ആലിയ അല്‍ സുവൈദിയും ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിച്ചു. ആഗോള പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരായ ഗൈല്‍സ് ക്ലാര്‍ക്ക്,വിക്ടോറിയ മൈക്കല്കീവിച്ച്സ്,കെര്സ്റ്റിന് ഹാക്കര്‍,മരിയ മാന്‍,എസ്ഡ്രാസ് എം.സുവാരസ് എന്നിവരായിരുന്നു ജൂറി പാനല്‍. 18 വയസ്സിന് താഴെയുള്ള യുഎഇ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളില്‍ സമൂഹത്തിന്റെയും പ്രകൃതിയുടെയും ബന്ധം പകര്‍ത്തുന്ന റിത്വേദ് ഗിരീഷ്കുമാറിന്റെ ‘ഗാര്‍ഡിയന്‍സ് ഓഫ് ദി ഹൈവ്’ എന്ന ചിത്രം അവാര്‍ഡ് നേടി.