
അബുദാബി ഗ്രാന്റ് കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത് 2,100 മത്സ്യത്തൊഴിലാളികള്‍
ഷാര്‍ജ : മാപ്പിള കലകളുടെ ഉന്നമനത്തിനായി സേവനം സമര്‍പ്പിച്ച പിഎച്ച് അബ്ദുല്ല മാസ്റ്ററുടെ ജീവിതം വരച്ചുകാട്ടുന്ന ഓര്‍മപുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്കമേളയില്‍ ശ്രദ്ധ നേടുന്നു. ‘സഹനം വഴി ഇരുട്ടകറ്റി ഒരാള്‍ ജീവിതം,ഓര്‍മ്മ’ എന്ന പേരില്‍ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ പിവി ഹസീബ് റഹ്്മാന്‍ തയാറാക്കിയ ഗ്രന്ഥം, കേരള മാപ്പിള കലാ അക്കാദമിക്കു വേണ്ടി ടെന്റ് ബുക്സാണ് പുറത്തിറക്കിയത്. ഷാര്‍ജ പുസ്തക മേളയിലെ ഗള്‍ഫ് ചന്ദ്രിക സ്റ്റാളില്‍ പുസ്തകം ലഭ്യമാണ്.
രാഷ്ട്രീയ,സാമൂഹിക,കലാ രംഗത്തെ പ്രമുഖര്‍ പിഎച്ച് മാസ്റ്ററെ ഓര്‍ത്തെടുക്കുന്ന പുസ്തകം ഓരോ പേജ് മറിക്കുമ്പോഴും മാപ്പിള കലകള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു സാധാരണക്കാരന്റെ അസാധാരണ ജീവിതം തെളിഞ്ഞുവരും. സ്നേഹം കൊണ്ടൊരു കനാല്‍ കീറി അളവറ്റ ഹൃദയങ്ങളെ തന്നിലേക്ക് ചേര്‍ത്തു വെച്ച പിഎച്ച് മാപ്പിള കലകള്‍ക്കായി ജീവിതവും സ്വപ്നവും സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു.
കാഴ്ചയും,ഇരു വൃക്കകളും നഷ്ടപ്പെട്ടിട്ടും അവസാനം വരെ കര്‍മരംഗത്ത് നിറഞ്ഞുനിന്നു എന്നതാണ് പിഎച്ച് അബ്ദുല്ല മാസ്റ്ററെ വ്യത്യസ്തനാക്കിയത്.
കേരള മാപ്പിള കലാ അക്കാദമി പ്രസിഡന്റ്,കൊണ്ടോട്ടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സിക്രട്ടറി,വാഴക്കാട്,വാഴയൂര്‍ പഞ്ചായത്തുകളില്‍ മുസ്്ലിംലീഗിന്റെ ജനറല്‍ സിക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പിഎച്ച്,ദീര്‍ഘകാലം ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സിക്രട്ടറി പദവിയും വഹിച്ചിരുന്നു.
കഴിഞ്ഞ മെയ് ഏഴിനാണ് അദ്ദേഹം വിടപറഞ്ഞത്. ഒരു വര്‍ഷം തികയും മുമ്പേ 352 പേജുകളുള്ള ഓര്‍മ്മ പുസ്തകം തയാറാക്കി എന്നത് ഗ്രന്ഥരചനാ രംഗത്തെ പ്രത്യേകതയാണ്. പിഎച്ചിന്റെ ജീവചരിത്രം,ഗാനങ്ങള്‍,നൂറിലേറെ ചിത്രങ്ങള്‍ എന്നിവര്‍ക്ക് പുറമെ പ്രമുഖര്‍ ഉള്‍പ്പടെ നൂറോളം പേരുടെ ഓര്‍മകുറിപ്പുകളും അടങ്ങു ന്നതാണ് ഗ്രന്ഥം. ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപിയാണ് അവതാരിക എഴുതിയത്. 2024 നവംബര്‍ 24ന് വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഗ്രന്ഥം പ്രകാശനം ചെയ്യുന്നത്. കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ,സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് പ്രസാധകര് അറിയിച്ചു. ഗള്‍ഫ് ചന്ദ്രിക സ്റ്റാളില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദ്രോസ് തങ്ങള്‍,ഒബിഎം ഷാജി, പികെസി ഷംസുദ്ദീന് പെരുമ്പട്ട,ഫനാസ് തലശ്ശേരി,ഹസൈനാര്‍ എടച്ചാകൈ,ഖാലിദ് ബിലാല്‍ ബാഷ,ടെന്റ് ബുക്ക്സ് ഡയരക്ടര്‍ ടിപി. മുശ്താഖ് മാസ്റ്റര്‍ ചെറൂപ്പ പങ്കെടുത്തു.