
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: യുഎഇയില്‍ ഏപ്രില്‍ മാസത്തില്‍ ഇന്ധന വിലയില്‍ കുറവ്. ഏപ്രില്‍ മാസത്തില്‍ പെട്രോള്‍ 98 സൂപ്പര്‍ ലിറ്ററിന് 2.57 ദിര്‍ഹമാണ്, മാര്‍ച്ചില്‍ ഇത് 2.73 ദിര്‍ഹമായിരുന്നു. 95 സ്പെഷ്യല്‍ 2.46 ദിര്‍ഹമാണ് പുതിയ വില. മാര്‍ച്ച് മാസത്തില്‍ ഇത് 2.61 ദിര്‍ഹമായിരുന്നു. ഇ-പ്ലസ് 91 ന് ഏപ്രില്‍ മാസത്തില്‍ ലിറ്ററിന് 2.38 ദിര്‍ഹവും മാര്‍ച്ചില്‍ 2.54 ദിര്‍ഹമായിരുന്നു. ഏപ്രില്‍ മാസം ഡീസലിന് 2.63 ദിര്‍ഹമാണ്, മാര്‍ച്ചില്‍ 2.77 ദിര്‍ഹമായിരുന്നു.