കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
കുവൈത്ത് സിറ്റി : ഗവണ്മെന്റിന്റെ കരാര്‍ പദ്ധതികള്‍, പ്രൊജക്റ്റ് വിസ എന്നിവയില്‍ കുവൈത്തില്‍ എത്തിയവര്‍ക്ക് മറ്റു തൊഴില്‍ മേഖലകളിലേക്ക് ഇഖാമ മാറ്റം അനുവദിച്ചു കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നിബന്ധനകള്‍ക്ക് വിധേയമായി നവംബര്‍ 3 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ആഭ്യന്തര പ്രതിരോധ മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസുഫിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. സര്‍ക്കാര്‍ കരാര്‍ പദ്ധതികളിലും മറ്റു കരാര്‍ മേഖലകളിലും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇഖാമ മാറ്റം അനുവദിക്കും. നിലവിലെ സ്പോണ്സര് സ്ഥാപനത്തില്‍ ഒരു വര്‍ഷം ജോലി പൂര്‍ത്തിയാക്കുക, പ്രൊജക്റ്റ് പൂര്‍ത്തിയാവുക. തൊഴിലുടമയുടെ അനുമതി ഉണ്ടായിരിക്കുക എന്നിവയാണ് നിബന്ധനകള്‍. കൂടാതെ ഇഖാമ മാറ്റത്തിന് ഫീസായി 350 ദിനാര്‍ അടയ്ക്കുകയും വേണം.
നേരത്തെ ഇത്തരം പ്രൊജക്റ്റ് വിസകളില്‍ കുവൈത്തില്‍ എത്തിയവര്‍ക്ക് സമാനമായ പ്രൊജക്ടുകളിലേക്ക് മാത്രമേ ഇഖാമ മാറ്റം അനുവദിച്ചിരുന്നുള്ളു. ചിലപ്പോള്‍ പ്രൊജക്റ്റ് കോണ്‍ട്രാക്ട് അവസാനിക്കുന്നതോടെ ക്യാന്‍സല്‍ അടിച്ചു നാട്ടിലേക്ക് തിരിച്ചു പോകേണ്ട അവസ്ഥയും ഉണ്ടായിരുന്നു. പുതിയ അനുമതി വരുന്നതോടെ മറ്റു കമ്പനികളിലേക്കും ഇഖാമ മാറ്റാന്‍ കഴിയും. ആയിരക്കണക്കിന് മലയാളികള്‍ ഇത്തരം വിസകളില്‍ കുവൈത്തില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആശ്വാസകരമാവുന്നതാണ് പുതിയ തീരുമാനം.