
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ : കെഎംസിസി ദുബൈ എന്മകജെ പഞ്ചായത്ത് കമ്മിറ്റി മുന്‍ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ സ്മരണക്കായി നാളെ അജ്മാനില്‍ പെര്‍ള ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന വിവിധ മണ്ഡലം ടീമുകള്‍ കളത്തിലിറങ്ങും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ദുബൈ കെഎംസിസി ഉദുമ മണ്ഡലം ടീമിന്റെ ജേഴ്സി അലൈന്‍ ഗ്രൂപ്പ് എംഡി ഖലീല്‍ കൂളിക്കുന്ന് ഫ്യുച്ചര്‍ സെല്‍ ട്രേഡിങ് എംഡി മനാഫ് ഖാന് പള്ളിക്കരക്ക് നല്കി പ്രകാശനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് റഫീഖ് മാങ്ങാട് അധ്യക്ഷനായി. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇസ്മായീല്‍ നാലാംവാതുക്കല്,റാഫി പള്ളിപ്പുറം,മണ്ഡലം ഭാരവാഹികളായ ഹാഷിം മഠം,നിസര്‍ മാങ്ങാട്,മുനീര്‍ പള്ളിപ്പുറം,ആരിഫ് ചെരുമ്പ,അസീബ് പള്ളിക്കര,ഉദുമ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ഷാനവാസ് കോട്ടാക്കുന്ന്,ജനറല്‍ സെക്രട്ടറി ഫഹദ് മൂലയില്‍,ടീം ക്യാപ്റ്റന്‍ ഹര്‍ഷദ് ഉദുമ,നസീര്‍ പടുപ്പ്,ജൗഹര്‍ ഉദുമ പങ്കെടുത്തു. ഉദുമ മണ്ഡലം ആക്ടിങ് സെക്രട്ടറി ഉബൈദ് അബ്ദുറഹ്മാന് സ്വാഗതവും ടീം കോര്‍ഡിനേറ്റര്‍ അബ്ദുല്ല മുല്ലച്ചേരി നന്ദിയും പറഞ്ഞു.