
ദുബൈ കുതിരയോട്ട ലോകകപ്പ്: ഖത്തറിന് കിരീടം
അബുദാബി: പെരിന്തല്‍മണ്ണയുടെ ആരോഗ്യ ഭൂപടത്തില്‍ സാന്ത്വനത്തിന്റെ പച്ചത്തുരുത്ത് തുന്നിച്ചേര്‍ത്ത് പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ ഡിസംബറില്‍ നാടിന് സമര്‍പിക്കുമെന്ന് സെന്റര്‍ ജനറല്‍ സെക്രട്ടറി എ.കെ മുസ്തഫയും വൈസ് പ്രസിഡന്റ് എം.എസ് അലവിയും പറഞ്ഞു. ആധുനിക വൈദ്യശാസ്ത്രം അനുശാസിക്കുന്ന തരത്തിലുള്ള രോഗീപരിചരണവും സിഎച്ച് സെ ന്റര്‍ എന്ന പ്രസ്ഥാനത്തിന്റെ സമ്പൂര്‍ണ ആശയം ഉള്‍കൊണ്ടുള്ള ജീവകാരുണ്യവും ആരോഗ്യ മേഖലയില്‍ അനിവാര്യമായിക്കൊണ്ടിരിക്കുന്ന ശാസ്ത്രീയമായ വളണ്ടിയറിങ്ങും സമന്വയിപ്പിച്ചുള്ള സമ്പൂര്‍ണ ആരോഗ്യ കേന്ദ്രമായിരിക്കും പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍. യുഎഇയില്‍ സിഎച്ച് സെന്ററിന്റെ പ്രചാരണാര്ത്ഥമെത്തിയ നേതാക്കള്‍ അബുദാബിയിലെ ‘ഗള്‍ഫ് ചന്ദ്രിക’സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യരക്ഷാധികാരിയായുള്ള സിഎച്ച് സെന്റര്‍ സമ്പൂര്‍ണമായും സംസ്ഥാന മുസ്്ലിംലീഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുക.
പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, നജീബ് കാന്തപുരം എന്നിവര്‍ രക്ഷാധികാരികളും കെ.പി.എ മജീദ് പ്രസിഡന്റ്, നാലകത്ത് സൂപ്പി വൈസ് പ്രസിഡന്റ്, എ.കെ മുസ്തഫ ജനറല്‍ സെക്രട്ടറി, എം.എസ് അലവി വൈസ് പ്രസിഡന്റ്, കെ.മുഹമ്മദ് ഈസ ട്രഷററുമായ കമ്മിറ്റിയാണ് മേല്‍നോട്ടം വഹിക്കുന്നത്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിക്ക് സമീപം പൂര്‍ത്തിയായ നാലു നിലകളുള്ള കെട്ടിടം ഡിസംബറില്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാവും. താെഴ നിലയില്‍ അഡ്മിന് ഓഫീസ്,ലബോറട്ടറി, ഫാര്‍മസിയും മയ്യിത്ത് കുളിപ്പിക്കാനുള്ള സൗകര്യവുമുണ്ടാവും. ലാബിലും ഫാര്‍മസിയിലും കുറഞ്ഞ നിരക്കില്‍ പരിശോധനയും മരുന്നും ലഭ്യമാവും. കൂടാതെ പ്രാര്‍ത്ഥനാ മുറിയും ഭക്ഷണ വിതരണത്തിനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയില്‍ പൂക്കോയതങ്ങള്‍ സ്മാരക ഹോസ്പൈസ് പ്രവര്‍ത്തിക്കും. അത്യാസന്ന നിലയിലുള്ള കിടപ്പുരോഗികള്‍ക്കും കാന്‍സര്‍ ബാധിച്ചവര്‍ക്കും ഇവിടെ സമ്പൂര്‍ണ പാലിയേറ്റീവ് കെയര്‍ നല്‍കും.
പരമാവധി 15 പേര്‍ക്ക് പാലിയേറ്റീവ് കെയര്‍ നല്‍കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഡോക്ടര്‍,നഴ്സിംഗ് സംവിധാനത്തോടെയുള്ള കെയര്‍ പൂര്‍ണമായും സൗജന്യമായിരിക്കും. രണ്ടാം നിലയില്‍ അത്യാധുനിക യന്ത്രസാമഗ്രികളുള്ള ഫിസിയോതെറാപ്പി സെന്റര്‍ പ്രവര്‍ത്തിക്കും. മികച്ച തെറാപ്പിസ്റ്റുകളുടെ സേവനം കുറഞ്ഞ നിരക്കില്‍ ലഭിക്കും. മൂന്നാം നിലയില്‍ രക്തദാന ഫോറം, വളണ്ടിയര്‍ ടീം, ട്രോമാ കെയര്‍ ടീം തുടങ്ങിയ സേവനങ്ങളുണ്ടാവും. വളണ്ടിയര്‍മാര്‍ക്കുള്ള ശാസ്ത്രീയമായ പരിശീലനം ഇവിടെ നല്‍കും. സെന്റര്‍ പെരിന്തല്മണ്ണയിലാണെങ്കിലും പാലക്കാട് ജില്ലയില്‍ നിന്നുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമായിരിക്കും നടപ്പാക്കുക. യുഎഇയിലും ഗള്‍ഫിലെ എല്ലാ മേഖലയിലും പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ ചാപ്റ്ററുകള്‍ രൂപീകരിച്ച് പ്രവാസികള്‍ക്കും സൗകര്യമൊരുക്കും. സമ്പൂര്‍ണ ഹെല്പ് ഡെസ്കും സെ ന്ററില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.