
ഇറാഖ് ഉപപ്രധാനമന്ത്രി ഫുആദ് മുഹമ്മദ് ഹുസൈന് യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
അബുദാബി : മലിനീകരണ സാധ്യതയുള്ളതിനാല്‍ യുഎഇ വിപണികളില്‍ നിന്ന് സംസ്കരിച്ച പെപ്പറോണി ബീഫ് പിന്‍വലിക്കാന്‍ തീരുമാനം. ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയകളുമായുള്ള മലിനീകരണ സാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തെ തുടര്‍ന്നാണ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സംസ്കരിച്ച പെപ്പറോണി ബീഫ് പിന്‍വലിക്കാന്‍ യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടത്. പ്രാദേശിക നിയന്ത്രണ അതോറിറ്റികളുമായും സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുമായും ചേര്‍ന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ ഇത് ഉത്പാദിപ്പിക്കുന്ന കമ്പനിയെ തിരിച്ചറിഞ്ഞില്ല. ലബോറട്ടറി പരിശോധനകള്‍ പൂര്‍ത്തിയാകുന്നതുവരെയും സംഭവത്തിന്റെ വിശദാംശങ്ങള്‍ സ്ഥിരീകരിക്കുന്നതും വരെയും യുഎഇ വിപണികളില്‍ നിന്ന് ഈ ഉത്പന്നം പിന്‍വലിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. ഭക്ഷണം പ്രോസസ്സ് ചെയ്യുമ്പോഴോ തയ്യാറാക്കുമ്പോഴോ പായ്ക്ക് ചെയ്യുമ്പോഴോ പകരുന്ന ബാക്ടീരിയ ലിസ്റ്റീരിയ അണുബാധയ്ക്ക് കാരണമാകുന്നുവെന്നും ഇത് ഗര്‍ഭിണികള്‍ക്കും 65 വയസിനു മുകളിലുള്ളവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍.