
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
ഷാര്‍ജ : വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രചാരണ,പ്രവര്‍ത്തന രംഗത്ത് കെഎംസിസി, ഇന്‍കാസ് പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമാവണമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല പറഞ്ഞു. കഴിഞ്ഞ വടകര പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയം കേരളത്തിന് നല്‍കിയത് മഹത്തായ സന്ദേശമാണ്. യുഡിഎഫ് അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയാല്‍ സിപിഎമ്മിന്റെ ഏതു കോട്ടകളെയും നിലംപരിശാക്കാന്‍ കഴിയുമെന്ന വ്യക്തമായ സന്ദേശം. ജനം മടുത്ത സര്‍ക്കാരാണ് കേരളത്തിലേത്. പാര്‍ട്ടി പ്രവര്‍ത്തകരും ഭരണപക്ഷ ജനപ്രതിനിധികളും പിണറായി സര്‍ക്കാരിനെതിരെ കളത്തിലിറങ്ങി കഴിഞ്ഞു. വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് റെക്കാര്‍ഡ് വിജയം നേടുമെന്നും തിരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന് മറ്റൊരു ഷോക്ക്ട്രീറ്റ്മെന്റ് ആയിരിക്കുമെന്നും പാറക്കല്‍ അബ്ദുല്ല പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഓഡിറ്റോറിയത്തില്‍ യുഡിഎഫ് വടകര കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹാദരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.