കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
അബുദാബി : യുഎഇയില്‍ നടപ്പാക്കിയിട്ടുള്ള തൊഴില്‍ രഹിത ഇന്‍ഷുറന്‍സ് പുതുക്കാത്തവര്‍ക്ക് പരക്കെ പിഴ കിട്ടി. പ്രതിവര്‍ഷം അറുപത് ദിര്‍ഹം മാത്രമാണ് അടക്കേണ്ടതുള്ളുവെങ്കിലും യഥാസമയം പുതുക്കാത്തതുമൂലം 400 ദിര്‍ഹം പിഴ നല്‍കേണ്ടിവന്നവര്‍ ഏറെയാണ്. 2023 ജനുവരി മുതലാണ് തൊഴില്‍രഹിത ഇന്‍ഷുറന്‍സ് യുഎഇയില്‍ പ്രാപല്യത്തില്‍ വന്നത്. 16,000 ദിര്‍ഹത്തിനുതാഴെ പ്രതിമാസ ശമ്പളമുള്ളവര്‍ പ്രതിമാസം അഞ്ചുദിര്‍ഹം എന്ന തോതില്‍ വര്‍ഷത്തില്‍ അറുപത് ദിര്‍ഹമാണ് പ്രീമിയം അടക്കേണ്ടത്. 16,000 ദിര്‍ഹത്തിനുമുകളില്‍ ശമ്പളമുള്ളവര്‍ പ്രതിവര്‍ഷം 120 ദിര്‍ഹം പ്രീമിയം അടക്കണം.
തൊഴില്‍ നഷ്ടപ്പെട്ടാല്‍ മൂന്നുമാസക്കാലം ഇവര്‍ക്ക് അടിസ്ഥാ ന ശമ്പളത്തിന്റെ 60 ശതമാനം തുക ലഭിക്കുന്നതാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നുമുതല്‍ രാ ജ്യത്ത് തൊഴില്‍രഹിത ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയതോടെ ഇവിടെയുള്ള മുഴുവന്‍ തൊഴിലാളികളും പദ്ധതിയില്‍ അംഗങ്ങളായിമാറി. എന്നാല്‍ പലരും പുതുക്കാന്‍ മറന്നുപോയതിനാല്‍ യഥാസമയം പുതുക്കാത്തവര് ഏറെയാണ്. അതുകൊണ്ടുതന്നെ കാലാവധി തീരുന്ന സമയത്ത് പുതുക്കാതിരുന്ന നിരവധിപേര്‍ക്കാണ് ഇതിനകം പിഴ ചുമത്തിയിട്ടുള്ളത്. 400 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിക്കാണ് തൊഴില്‍രഹിത ഇന്‍ഷുറന്‍സ് പദ്ധതിയുടെ ചുമതല നല്‍കിയിട്ടുള്ളത്.
തൊഴില്‍ ന ഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി വലിയ ആശ്വാസമാണ്. തൊഴിലാളിയുടെതല്ലാത്ത കാരണത്താല്‍ തൊഴില്‍ സ്ഥാപനങ്ങളില്‍നിന്നും പിരിച്ചുവിടുന്ന സാഹചര്യത്തില്‍ മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളു. ആദ്യവിഭാഗത്തില്‍പെടുന്നവര്‍ക്ക് നേരത്തെ ഒരുവര്‍ഷത്തേക്ക് 60 എന്ന വിധം പുതുക്കാ ന് കഴിഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ രണ്ടു വര്‍ഷത്തേക്ക് 120 ദിര്‍ഹം നല്കി പുതുക്കുന്ന സംവിധാനമാ ണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.