
ഇന്ത്യ-യുഎഇ സഹകരണം ‘ആകാശ’ത്തോളം ഉയരെ
ദുബൈ : ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക സ്വീകരണം നല്കി. ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സാണ് എയര്‍പോര്‍ട്ടില്‍ യാത്രകാര്‍ക്ക് സ്വീകരണമൊരുക്കിയത്. ഇതിന്റെ ഭാഗമായി ഖത്തറില്‍ നിന്നുള്ളവരുടെ പാസ്പോര്ട്ടില് ‘യുഎഇ-ഖത്തര്‍,എല്ലാ വര്‍ഷവും നിങ്ങള്‍ക്ക് നന്മകള് നേരുന്നു’ എന്ന പ്രമേയത്തിലുള്ള സ്റ്റാമ്പ് പതിപ്പിച്ചു. കൂടാതെ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ പ്രത്യേകം അലങ്കരിക്കുകയും സ്മാര്‍ട്ട് ഗേറ്റുകള്‍ ഖത്തര്‍ പതാകയുടെ നിറമായ മെറൂണ്‍ കളറില്‍ പ്രകാശിപ്പിക്കുകയും ചെയ്തു.
ഗള്‍ഫ് സഹകരണ കൗണ്‍സിന്റെ (ജിസിസി) കുടക്കീഴിലുള്ള രണ്ട് സഹോദര രാജ്യങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്നതായിരുന്നു ആഘോഷ പരിപാടികള്‍. സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിന് ജിഡിആര്‍എഫ്എ തുടരുന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് പരിപാടി. ഹാപ്പിനെസ് കണക്ട് എന്ന പദ്ധതിയുടെ ഭാഗമായി ഖത്തറില്‍ നിന്നുള്ള യാത്രക്കാരെ പ്രത്യേക ആനുകൂല്യങ്ങള്‍ അടങ്ങിയ സൗജന്യ സിം കാര്‍ഡുകള്‍ നല്‍കിയാണ് ഊഷ്മളമായി സ്വീകരിച്ചത്. യാത്രക്കാര്‍ക്ക് മധുരവും സമ്മാനങ്ങളും നല്‍കുകയും ചെയ്തു. ഈ ദേശീയദിന അവസരത്തില്‍ തങ്ങളുടെ പങ്കാളിത്തം രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സഹോദര ബന്ധത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യം വീണ്ടും സ്ഥിരീകരിക്കുന്നുവെന്ന് ദുബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ സെക്ടര്‍ അസിസ്റ്റന്റ് ഡയരക്ടര്‍ മേജര്‍ ജനറല്‍ തലാല്‍ അഹ്മദ് അല്‍ ഷംഖിതി പറഞ്ഞു. ദുബൈ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ തങ്ങളുടെ സഹോദരന്മാരെ പ്രത്യേകം സ്വാഗതം ചെയ്യുന്നതിന് വേണ്ടി അസാധാരണ ശ്രമങ്ങള്‍ നടത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.