കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ: അനുഗ്രഹീതമായ ഈദിന്റെ ദിനങ്ങളില്‍ യുഎഇയിലെയും ലോകമെമ്പാടുമുള്ള ജനമനസ്സുകളില്‍ സമാധാനം വര്‍ഷിക്കട്ടെയെന്നും എല്ലാവര്ക്കും സര്വ്വശക്തന് ആരോഗ്യം പ്രദാനം ചെയ്യട്ടെ എന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ആശംസിച്ചു. എക്സില്‍ പോസ്റ്റ് ചെയ്ത ചെറിയ വീഡിയോയിലൂടെയാണ് ശൈഖ് മുഹമ്മദ് ഈദ് സന്ദേശം കൈമാറിയത്. എല്ലാ വര്‍ഷവും ഈദുല്‍ അദ്ഹയുടെ വേളയില്‍ മുസ്ലീം രാജ്യങ്ങള്‍ നല്ല ആരോഗ്യത്തോടെയും സമാധാനത്തോടെയും ആയിരിക്കട്ടെ-അദ്ദേഹം അറബിയില്‍ എഴുതി. ‘നന്മയോടും അനുഗ്രഹത്തോടും സ്വീകാര്യതയോടും കൂടി ദൈവം അത് ഞങ്ങള്‍ക്കും നിങ്ങള്‍ക്കും തിരികെ നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദും ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഈദ് ആശംസകള്‍ നേരുകയും ഊഷ്മളമായ ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഞങ്ങളുടെ ജ്ഞാനപൂര്‍വമായ നേതൃത്വത്തെയും ഞങ്ങളുടെ ജനങ്ങളെയും എല്ലാ അറബ് ജനതയെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു-ശൈഖ് ഹംദാന്‍ പറഞ്ഞു.