
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: നാട്ടിലെ സാന്ത്വന പരിചരണ പ്രവര്‍ത്തന സംരംഭങ്ങള്‍ക്ക് ശക്തിപകരുന്ന പദ്ധതികള്‍ക്ക് ദുബൈ പയ്യോളി മുനിസിപ്പല്‍ കെഎംസിസി തുടക്കം കുറിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കെഎംസിസി യുടെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ പാലിയേറ്റ്റീവ് കൂട്ടായ്മകള്‍ക്ക് അറുപതോളം വീല്‍ ചെയറുകള്‍ നല്‍കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം സാഹിത്യകാരന് ബഷീര്‍ തിക്കോടി നിര്‍വഹിച്ചു. മുനിസിപ്പല്‍ കെഎംസിസി പ്രസിഡന്റ് മൊയ്തീന് പട്ടായി അധ്യക്ഷനായി. ഹസാന പദ്ധതിയുടെ വില്ല പ്രൊജക്ട് ചെയര്മാന് സുല്‍ത്താന്‍ അസീസ് വിശദീകരിച്ചു. ഹസാന പ്രോജെക്ടിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രോഫിറ്റ് വിഹിതം ജില്ലാ പ്രസിഡന്റ് കെപി മുഹമ്മദ് ഗുണഭോക്താള്‍ക്ക് കൈമാറി. മുതിര്‍ന്ന നേതാക്കളായ സുല്‍ത്താന്‍ അസീസ്,നിഷാദ് മൊയ്തു,സാജിദ് പുറത്തോട്ട്,സംസ്ഥാന കെഎംസിസി വനിതാ വിഭാഗം കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട റംല മൊയ്തീന് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ജില്ലാ സെക്രട്ടറി വികെകെ റിയാസ്,മണ്ഡലം പ്രസിഡന്റ് നാസിം പാണക്കാട്,ജനറല്‍ സെക്രട്ടറി നിഷാദ് മൊയ്തു,മണ്ഡലം ഭാരവാഹികളായ മുനീര്‍ ടി.ടി,ഫസല്‍ തങ്ങള്‍,ഷഫീഖ് സംസം, റാഷിദ് കാപ്പാട്,ഫാതിഹ് പുറക്കാട് പ്രസംഗിച്ചു. മുനിസിപ്പല്‍ ഭാരവാഹികളായ ഫൈസല്‍ കാട്ടടി, നിഷാദ് ഇയ്യോത്തില്‍,അര്‍ഷാദ് പികെസി,മെഹ് നാസ്,അസ്നാന് ടിപി,റിഹാദ്,അര്‍ഷാദ് ഇസി,ജലീല്‍ ടിപി,നജീബ്,യൂനുസ്,അര്‍ഷാദ് ഉസ്താദ്,ഇര്‍ഷാദ് കെകെ,റഹീസ് കോട്ടക്കല്‍ പരിപാടി നിയന്ത്രിച്ചു.
ജനറല്‍ സെക്രട്ടറി ഷംസീര്‍ വികെ സ്വാഗതവും ട്രഷറര്‍ നാസര്‍ മുപ്പന് നന്ദിയും പറഞ്ഞു.