നഷ്ടമായത് മലയാളത്തിന്റെ സുകൃതം – ദുബൈ കെഎംസിസി
ദുബൈ : നോള്‍ കാര്‍ഡുകളില്‍ കൂടുതല്‍ പേമെന്റ് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി അതിന്റെ സേവനം വിപുലീകരിക്കുന്നു. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിയന്ത്രണത്തിലുള്ള ഇലക്ട്രിക് സ്കൂട്ടര്‍ ഉപയോക്താക്കള്‍ക്കായി നോള്‍ കാര്‍ഡ് ഉപയോഗിച്ച് അതിന്റെ പേമെന്റ് നടത്താന്‍ കഴിയും. ദുബൈയിലുടനീളം ആര്‍ടിഎ അംഗീകൃത ദാതാക്കള്‍ നടത്തുന്ന സ്കൂട്ടറുകള്‍ക്ക് ഈ സേവനം ഇപ്പോള്‍ ലഭ്യമാണ്. ഫ്ളെക്സിബിള്‍ മൊബിലിറ്റി സൊല്യൂഷനുകള്‍ക്കൊപ്പം പൊതുഗതാഗതത്തെ തടസ്സമില്ലാതെ സംയോജിപ്പിച്ച് സൗകര്യപ്രദമായ പേയ്മെന്റ് രീതിയായി നോള്‍ കാര്‍ഡ് അവതരിപ്പിക്കുന്നതിലൂടെ, ഉപയോക്താക്കള്‍ക്ക് കാര്യക്ഷമവും ഉപയോക്തൃസൗഹൃദവുമായ അനുഭവം നല്കാന് കഴിയുമെന്ന് ആര്‍ടിഎയുടെ കോര്‍പ്പറേറ്റ് ടെക്നോളജി സപ്പോര്‍ട്ട് സെക്ടറിലെ ഓട്ടോമേറ്റഡ് കളക്ഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ സലാഹുദ്ദീന് അല്‍ മര്‍സൂഖി പറഞ്ഞു. എല്ലാ അംഗീകൃത ഇലക്ട്രിക് സ്കൂട്ടര്‍ ഓപ്പറേറ്റര്‍ ആപ്പുകളിലും നോല്‍ കാര്‍ഡ് ഒരു പുതിയ പേയ്മെന്റ് രീതിയായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ എന്‍എഫ്സി ടെക്നോളജി വഴി അവരുടെ നോള്‍ കാര്‍ഡ് ലിങ്ക് ചെയ്ത് മണിക്കൂര്‍, ദിവസേന അല്ലെങ്കില്‍ പ്രതിമാസ പാക്കേജുകള്‍ ഇപ്പോള്‍ വാങ്ങാം. ഈ സേവനം ആക്സസ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും. മെട്രോ, ബസുകള്‍, ട്രാമുകള്‍, മറൈന്‍ ഗതാഗതം, ടാക്സികള്‍, നഖീല്‍ മോണോറെയില്‍, ഇലക്ട്രിക് സ്കൂട്ടറുകള് തുടങ്ങിയ സ്വകാര്യ ഗതാഗത സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗതത്തിനും നോല്‍ കാര്‍ഡ് ഇതിനകം തന്നെ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.