
പരിധി കവിഞ്ഞുള്ള മത്സ്യ ബന്ധനം ; 50,000 ദിര്‍ഹം പിഴ ചുമത്തി
അബുദാബി: കഴിഞ്ഞവര്‍ഷം യുഎഇയിലുള്ള 3.64 ലക്ഷം പ്രവാസികള്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് അനുവദിച്ചു. അബുദാബിയിലെ ഇന്ത്യന്‍ എംബസി,ദുബൈയിലെ ഇന്ത്യന്‍ കോ ണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവ അനുവദിച്ചത്. ഏറ്റവും കുടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ദുബൈയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് ഇഷ്യു ചെയ്തിട്ടുള്ളത്. 364,136 പാസ്പോര്‍ട്ടുകളാണ് അബുദാബി,ദുബൈ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ നിന്ന് അനുവദിച്ചത്.
യുഎഇയിലെ മൊത്തം ഇന്ത്യക്കാരില്‍ ഏകദേശം ഒമ്പത് ശതമാനം പേര് കഴിഞ്ഞവര്‍ഷം തങ്ങളുടെ പാസ്പോര്‍ട്ട് കലാവധി തീര്‍ന്നതിനെ തുടര്‍ന്ന് പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുകയും പാസ്പോര്‍ട്ട് കൈവശപ്പെടുത്തുകയും ചെയ്തു. 2023ല്‍ 327,412 ഉം 2022ല്‍ 294,765 പാസ്പോര്‍ട്ടുകളുമാണ് യുഎഇയില്‍ അനുവദിച്ചിരുന്നത്. അബുദാബി ഇന്ത്യന്‍ എംബസിയില്‍നിന്നും 99610 പേര്‍ക്കാണ് പാസ്പോര് ട്ട് അനുവദിച്ചത്. അവശേഷിക്കുന്ന 264,536 പാസ്പോര്ട്ടുകള് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴില്‍ ദുബൈ,ഷാര്‍ജ,അജ്മാന്,ഉമ്മുല്‍ഖുവൈന്‍,റാസല്‍ഖൈമ,ഫുജൈറ എന്നീ എമിറേറ്റുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കാണ്.
കഴിഞ്ഞവര്‍ഷം 3588 പേര്‍ക്ക് ഔട്ട്പാസ് അനുവദിച്ചു. 2023ല്‍ 5095 പേര്‍ക്കും 2022ല്‍ 5984 പേര്‍ക്കുമാണ് ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിനുള്ള അടിയന്തിര രേഖ എന്ന തരത്തില്‍ ഔട്ട് പാസ് അനുവദിച്ചത്. വിവിധ കാരണങ്ങളാല്‍ ജയിലിലടക്കപ്പെടുകയും ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിനുള്ള യാത്രാ രേഖകള്‍ കൈവശമില്ലാതിരിക്കുകയും ചെയ്യുന്നവര്‍ക്കാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കുന്നത്. 2024ല്‍ 143,664 വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവും കോണ്‍ സുലേറ്റും അറ്റസ്റ്റ് ചെയ്തിട്ടുണ്ട്.