മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
ദുബൈ : ദുബൈ അല്‍ മക്തൂം പാലത്തില്‍ 2025 ജനുവരി 16 വരെ ഭാഗിക നിയന്ത്രണം ഏര്പ്പെടുപ്പെടുത്തി. ആര്‍ടിഎ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ജനുവരി 16 വരെ, തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയും ഞായറാഴ്ചകളില്‍ 24 മണിക്കൂറും റോഡ് അടച്ചിടുന്നതാണ്. പാലം ഭാഗികമായി അടയ്ക്കുന്നതിനാല്‍ തിരക്കുണ്ടാകാന്‍ സാധ്യതയുണ്ട്. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്നും ബദല്‍ റോഡുകളും ആശ്രയിക്കണമെന്നും ആര്‍ടിഎ അഭ്യര്‍ത്ഥിച്ചു. 1962ല്‍ ഉദ്ഘാടനം ചെയ്ത അല്‍ മക്തൂം പാലം ദുബൈ ക്രീക്കിന് കുറുകെയുള്ള 5 പാലങ്ങളില്‍ ഏറ്റവും പഴക്കം ചെന്നതാണ്. പാലങ്ങളും റോഡുകളും സുരക്ഷിത ഗതാഗതത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പതിവ് അറ്റകുറ്റപ്പണികളെന്നും ആര്‍ടിഎ അറിയിച്ചു. ഹൈഡ്രോളിക് പമ്പ് ഘടിപ്പിച്ച അത്യാധുനിക ചലിക്കുന്ന പാലമാണ് അല്‍ മക്തും പാലം. ദുബൈ ക്രീക്കിലെ സമുദ്ര ഗതാഗതം സുഗമമാക്കുന്നതിന് അനുയോജ്യമായ രീതിയില്‍ നിര്‍മിച്ച പാലത്തിന് അടിയിലൂടെ വലിയ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും കടന്നു പോകാം.