
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് ദുബൈയില്‍ മൂന്ന് ദിവസം പാര്‍കിംഗ് സൗജന്യമായിരിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു. മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ടെര്‍മിനലുകള്‍ ഒഴികെയുള്ള എല്ലാ പൊതു പാര്‍ക്കിംഗും സൗജന്യമായിരിക്കും. സൗജന്യ പാര്‍ക്കിംഗ് കാലയളവ് ശവ്വാല്‍ 1 മുതല്‍ 3 വരെ ആയിരിക്കും. ശവ്വാല്‍ 4 ന് പെയ്ഡ് പാര്‍കിംഗ് പുനരാരംഭിക്കുമെന്നും റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ദുബൈ മെട്രോയുടെ പ്രവര്‍ത്തന സമയത്തിലും മാറ്റമുണ്ടാവും. റെഡ്, ഗ്രീന്‍ ലൈന്‍ സ്റ്റേഷനുകള്‍ ഇങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുക-മാര്‍ച്ച് 29 ശനിയാഴ്ച രാവിലെ 5 മുതല്‍ പുലര്‍ച്ചെ 1 വരെ; മാര്‍ച്ച് 30 ഞായറാഴ്ച രാവിലെ 8 മുതല്‍ പുലര്‍ച്ചെ 1 വരെ; തിങ്കള്‍ മുതല്‍ ബുധന്‍ വരെ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 2 വരെ രാവിലെ 5 മുതല്‍ പുലര്‍ച്ചെ 1 വരെ മെട്രോ പ്രവര്‍ത്തിക്കും. ദുബൈ ട്രാം മാര്‍ച്ച് 29 ശനിയാഴ്ച മുതല്‍ തിങ്കള്‍ വരെ രാവിലെ 6 മുതല്‍ പുലര്‍ച്ചെ 1 വരെ പ്രവര്‍ത്തിക്കും. മാര്‍ച്ച് 30 ഞായറാഴ്ച, ട്രാം സര്‍വീസുകള്‍ രാവിലെ 9 മണിക്ക് ആരംഭിച്ച് പുലര്‍ച്ചെ 1 മണി വരെ തുടരും.