
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ഷാര്‍ജ മുനിസിപ്പാലിറ്റിയാണ് ആപ് അവതരിപ്പിച്ചത്
ഷാര്‍ജ: ഷാര്‍ജയില്‍ പാര്‍ക്കിംഗ് നടപടികള്‍ കൂടുതല്‍ എളുപ്പത്തിലാകുന്നു. തടസ രഹിത പ്രവര്‍ത്തനങ്ങള്‍ക്ക് ആപ് അവതരിപ്പിച്ചിരിക്കുകയാണ് ഷാര്‍ജ മുനിസിപ്പാലിറ്റി. മൗഫീഖ് എന്ന പേരിലാണ് ആപ് പുറത്തിറക്കിയത്. പാര്‍ക്കിംഗ് ഫീസുകള്‍ അടയ്ക്കാനും, പിഴകള്‍ പരിശോധിക്കാനും ആപ് വഴി സാധിക്കും. പ്രമുഖ ആപ്പ് സ്റ്റേറുകളില്‍ നിന്ന് മൗഫീഖ് ഡൗണ്‍ലോര്‍ഡ് ചെയ്യാം. വേഗതയേറിയതും കൂടുതല്‍ കൃത്യവുമായ സേവനങ്ങള്‍ നല്‍കുന്നതിലൂടെ ആപ് ഡ്രൈവര്‍മാര്‍ക്ക് ഉപകാരപ്രദമാകും. ആപ് ഉപയോഗിച്ച് ഏത് സമയത്തും എപ്പോള്‍ വേണമെങ്കിലും എമിറേറ്റിലെ പാര്‍ക്കിംഗ് പെര്‍മിറ്റ് നേടാനാവും. കൂടാതെ പണമടയ്ക്കാനും സബ്സ്ക്രിബ്ഷന് എടുക്കുന്നതിനും പുതുക്കുന്നതിനും ലഭ്യമായ പാര്‍ക്കിംഗ് സ്ഥലങ്ങളെ അറിയുന്നതിനും ആപ് സഹായകമാണ്. ആപ് വഴി മുന്‍കൂറായി പണമടച്ചാല്‍ തടസ്സരഹിതമായ പാര്‍ക്കിംഗ് ഉപയോഗപ്പെടുത്താനും സാധിക്കും.