
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: പുതിയ വേരിയബിള്‍ പാര്‍ക്കിംഗ് ഫീസ് ഏപ്രില്‍ 4 വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. എല്ലാ ദിവസവും രാവിലെ 8 മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെയും ചാര്‍ജ് ചെയ്യാവുന്ന 14 മണിക്കൂറുകളില്‍ ആറെണ്ണത്തിന് പീക്ക് വില ബാധകമാകും. ഞായറാഴ്ചകളും പൊതു അവധി ദിവസങ്ങളും ഇതില്‍ ഉള്‍പ്പെടുന്നില്ല. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയും രാത്രി 8 മുതല്‍ രാത്രി 10 വരെയും ഉള്ള ഓഫ്പീക്ക് സമയങ്ങളിലെ താരിഫുകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, രാത്രി 10 മുതല്‍ രാവിലെ 8 വരെ പാര്‍ക്കിംഗ് സൗജന്യമായി തുടരും.
ദുബൈയിലെ പൊതു പാര്‍ക്കിംഗ് പ്രധാനമായും നാല് സോണുകളായി തിരിച്ചിരിക്കുന്നു- എ, ബി, സി, ഡി. എന്നാല്‍ ഇവ അപ്ഡേറ്റ് ചെയ്യുമെന്ന് ദുബൈയിലെ പ്രധാന പാര്‍ക്കിംഗ് ഓപ്പറേറ്ററായ പാര്ക്കിന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. എ, ബി, സി, ഡി സോണുകളിലെ ചില പ്രദേശങ്ങള്‍ എപി, ബിപി, സിപി, ഡിപി എന്നിവയായി മാറും, പ്രീമിയം പാര്‍ക്കിംഗ് താരിഫുകള്‍ ബാധകമാകും. സോണുകളുടെ മറ്റ് ഭാഗങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് താരിഫുകള്‍ തുടര്‍ന്നും ബാധകമാകും. എമിറേറ്റിലെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി 2024 ജനുവരിയില്‍ സ്ഥാപിതമായ പാര്‍ക്കിംഗ് ഓപ്പറേറ്റര്‍, ഡ്രൈവര്‍മാരോട് പാര്‍ക്കിംഗ് ചെയ്യുമ്പോള്‍ അപ്ഡേറ്റ് ചെയ്ത സോണ്‍ കോഡുകള്‍ പരിശോധിക്കാനും പാര്ക്കിന് വെബ്സൈറ്റും ആപ്പും പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ദേര, ബര്‍ദുബൈ, ഡൗണ്ടൗണ് ദുബൈ, ബിസിനസ് ബേ, ജുമൈറ, അല്‍ വാസല്‍ റോഡ് തുടങ്ങിയ വാണിജ്യ മേഖലകള്‍ പ്രീമിയം പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു. പൊതുഗതാഗതത്തോട് ചേര്‍ന്നുള്ളതോ സമീപത്തുള്ളതോ ഉള്‍പ്പെടെ, ഈ പ്രദേശങ്ങളെ ആവശ്യക്കാരുള്ളതും ജനസാന്ദ്രതയുള്ളതുമായ പ്രദേശങ്ങളായി തരംതിരിച്ചിരിക്കുന്നു. പാര്‍ക്കിംഗ് ഫീസ് ഇങ്ങനെയായിരിക്കും-
സോണ്‍ എ, സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിംഗ്: പീക്ക്, ഓഫ്പീക്ക് സമയങ്ങളില്‍ മണിക്കൂറിന് 4 ദിര്‍ഹം. പ്രീമിയം പാര്‍ക്കിംഗ്: പീക്ക് സമയങ്ങളില്‍ മണിക്കൂറിന് 6 ദിര്‍ഹവും ഓഫ്പീക്ക് സമയങ്ങളില്‍ 4 ദിര്‍ഹവും. സോണ്‍ ബി സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിംഗ്: പീക്ക് സമയങ്ങളില്‍ മണിക്കൂറിന് 4 ദിര്‍ഹവും ഓഫ്പീക്ക് 3 ദിര്‍ഹവും. പ്രീമിയം പാര്‍ക്കിംഗ്: പീക്ക് സമയങ്ങളില്‍ മണിക്കൂറിന് 6 ദിര്‍ഹവും ഓഫ്പീക്ക് 3 ദിര്‍ഹവും. സോണ്‍ സി സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിംഗ്: പീക്ക് സമയങ്ങളില്‍ മണിക്കൂറിന് 4 ദിര്‍ഹവും ഓഫ്പീക്ക് 2 ദിര്‍ഹവും. പ്രീമിയം പാര്‍ക്കിംഗ്: പീക്ക് സമയങ്ങളില്‍ മണിക്കൂറിന് 6 ദിര്‍ഹവും ഓഫ്പീക്ക് 2 ദിര്‍ഹവും. സോണ്‍ ഡി സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിംഗ്: പീക്ക് സമയങ്ങളില്‍ മണിക്കൂറിന് 4 ദിര്‍ഹവും ഓഫ്പീക്ക് 2 ദിര്‍ഹവും. പകല്‍ നിരക്കുകള്‍ ദിര്‍ഹമായി നിശ്ചയിച്ചിരിക്കുന്നു. പ്രീമിയം പാര്‍ക്കിംഗ്: പീക്ക് സമയങ്ങളില്‍ മണിക്കൂറിന് 6 ദിര്‍ഹവും ഓഫ്പീക്ക് 2 ദിര്‍ഹവും. പകല്‍ നിരക്കുകള്‍ ദിര്‍ഹമായി നിശ്ചയിച്ചിരിക്കുന്നു.