പുതുവത്സര ആഘോഷങ്ങൾ റാസൽ ഖൈമയിലാണോ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ…
അബുദാബി : പരിയാരം പഞ്ചായത്ത് കെഎംസിസി പ്രവര്‍ത്തക സംഗമവും ബിബിക്യൂ ഫെസ്റ്റും കെഎഫ്സി പാര്‍ക്കില്‍ കെഎംസിസി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് ഇസ്മായില്‍ പരിയാരം അധ്യക്ഷനായി. നൂറു കണക്കിന് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു. കുട്ടികളുടെ വ്യത്യസ്തമായ മത്സരങ്ങള്‍,മുട്ടിപ്പാട്ട്, മുതിര്‍ന്നവര്‍ക്കുള്ള കായിക മത്സരങ്ങള്‍,വിവിധ ശാഖകള്‍ തമ്മിലുള്ള ആവേശം നിറഞ്ഞ വടം വലി മത്സരങ്ങള്‍ എന്നിവ അരങ്ങേറി.
അബുദാബി കെഎംസിസി ഭാരവാഹികളായ ഹംസ നടുവില്‍,ശറഫുദ്ദീന്‍ കുപ്പം,കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹസന്‍കുഞ്ഞി വട്ടക്കൂല്,ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി കൊളച്ചേരി,ഫൈസല്‍ ഇരിക്കൂര്‍,തളിപ്പറമ്പ മണ്ഡലം കെഎംസിസി പ്രസിഡന്റ് പിസി അബ്ദുറഹ്മാന്,മുതിര്‍ന്ന കെഎംസിസി നേതാക്കളായ ശിഹാബ് പരിയാരം,ശംസുദ്ദീന്‍ നരിക്കോടന്‍,ജലീല്‍ തിരുവട്ടൂര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അഫ്സല് ഇരിങ്ങല്‍ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് ബഷീര്‍ നന്ദിയും പറഞ്ഞു.