ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
ഷാര്‍ജ മരുഭൂമിയിലെ പരുമലയായ ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ അധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും ക്രിസ്മസ് കരോള്‍ നൈറ്റ് ‘നക്ഷത്രരാവും’ റവ.ഡോ.സനില്‍ മാത്യു അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി വെരി.റവ.ഡോ.അഡ്വ ഷാജി ജോര്‍ജ് കോര്‍ എപ്പിസ്കോപ്പാ അധ്യക്ഷനായി. സഹവികാരി ഫാ.ജിജോ തോമസ് പുതുപ്പള്ളി, ഇടവക ഭാരവാഹികളായ ട്രസ്റ്റി തോമസ് തരകന്, സെക്രട്ടറി ബിനുമാത്യു,ഡല്‍ഹി ഭദ്രാസന കൗണ്‍സില്‍ അഗം മാത്യു വര്‍ഗീസ്,ചാരിറ്റി കമ്മറ്റി സെക്രട്ടറി സജു ടി ചെറിയാന്.ട്രഷറര്‍ സൈമണ്‍ കെ.ഫിലിപ് പ്രസംഗിച്ചു. കരോള്‍ നൈറ്റില്‍ ഇടവകയിലെ വിവിധ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു. അധ്യാത്മിക സംഘടനകളിലെ അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഇടവക ട്രസ്റ്റി നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.