
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ഷാര്‍ജ: കേരളത്തിന്റെ വിദ്യാഭ്യാസ,സാമൂഹിക മുന്നേറ്റത്തില്‍ മുസ്്ലിംലീഗിന്റെ പങ്ക് നിസ്തുലമാണെന്ന് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല പറഞ്ഞു. കെഎംസിസി വടകര മണ്ഡലം കമ്മിറ്റി റോള യിലെ ഗാസി റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച ‘ഗ്രീന്‍ ടവര്‍ വടകര’ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് ഷാഫി വള്ളിക്കാട് അധ്യക്ഷനായി. സുബൈര്‍ കൊടുവള്ളി ഖിറാഅത്ത് നിര്‍വഹിച്ചു. വടകരയില്‍ ഉയര്‍ന്നുവരുന്ന ഗ്രീന്‍ ടവര്‍ പദ്ധതി മണ്ഡലം മുസ്്ലിംലീഗ് ജനറല്‍ സെക്രട്ടറി പിപി ജാഫര്‍ വിശദീകരിച്ചു. പദ്ധതിയുടെ ബ്രോഷര്‍ കുറ്റിയാടി മണ്ഡലം പ്രസിഡന്റ് എംഎ ജലീലിന് കൈമാറി. പാറക്കല്‍ അബ്ദുല്ലക്ക് മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ഹാഷിമും പിപി ജാഫറിനുള്ള ഉപഹാരം മണ്ഡലം രക്ഷാധികാരി മുസ്തഫ കാവിലും കൈമാറി. സംസ്ഥാന ട്രഷറര്‍ അബ്ദുറഹ്മാന് മാസ്റ്റര്‍,അബ്ദുല്ല മല്ലാച്ചേരി,ഒകെ ഇബ്രാഹീം, സംസ്ഥാന നേതാക്കളായ ടി.ഹാഷിം,ഷാനവാസ്, ഫൈസല്‍ അഷ്ഫാക്,കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് ഫൈസല്‍ കോടശ്ശേരി,ജനറല്‍ സെക്രട്ടറി അലി വടയം,ദുബൈ കെഎംസിസി പ്രതിനിധി പികെ ജമാല്‍,ജില്ലാ ഭാരവാഹികളായ അസ്ലം വള്ളിക്കാട്,സജിഹാസ് പുതുപ്പണം,ഇസ്മായീല്‍ നാരങ്ങോളി,സികെ കുഞ്ഞബ്ദുല്ല,മുനീര്‍ കണ്ണൂക്കര,ശരീഫ് ഉള്ളിയേരി,റിയാസ് കാട്ടില്‍ പീടിക,ഇസ്മായില്‍ കാട്ടില്‍,ഷമീല്‍ പള്ളിക്കര പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ ഷംസീര്‍ കളംകുളത്ത്,ശിഹാബ് കേളോത്ത്,മുസ്തഫ ഹീലി,കരീം അമാന നേതൃത്വം നല്കി. മഹ്റൂഫ് രാമത്ത് സ്വാഗതവും നവാസ് പിണങ്ങോട്ട് നന്ദിയും പറഞ്ഞു.