സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ പരാഗ്വേ വിദേശകാര്യ മന്ത്രി റൂബന്‍ റമീറസ് ലെസ്കാനോയെ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് അബുദാബിയില്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന കൂടിക്കാഴ്ചയില്‍ യുഎഇ-പരാഗ്വേ ബന്ധം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക,വ്യാപാര,നിക്ഷേപ മേഖലകളില്‍ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. പരാഗ്വേയുമായി ശക്തവും സമൃദ്ധവുമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അറിയിച്ചു. പ്രധാന പ്രാദേശിക,അന്തര്‍ദേശീയ പ്രശ്നങ്ങളില്‍ ഇരുരാഷ്ട്ര നേതാക്കളും ആശങ്ക പങ്കുവച്ചു. യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം അല്‍ ഹാഷിമിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.