കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ : 53ാമത് യുഎഇ ദേശീയദിനാഘോഷം ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി ഷാര്‍ജ ഹംരിയ്യ സിറ്റി നഗരസഭ കൗണ്‍സില്‍ ഒരുക്കിയ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തം. ഈദ് അല്‍ ഇത്തിഹാദ് പരേഡോടെയാണ് ഹംരിയ്യയില്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്. ഹംരിയ്യ സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് ഹുമൈദ് സൈഫ് അല്‍ ശംസി പരേഡിന് നേതൃത്വം നല്കി. മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളും സ്വദേശി പ്രമുഖരും പരേഡില്‍ അണിനിരന്നു. കുട്ടികളുടെ മത്സരങ്ങള്‍ ഉള്‍പ്പെടെ പൈതൃക,സാംസ്കാരിക,സാമൂഹിക,കലാ,കുടുംബ പരിപാടികളാണ് ഹംരിയയില്‍ ഒരുക്കിയത്. 53ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളില്‍ മുഴുവന്‍ ഹംരിയ്യ നിവാസികളുടെയും പങ്കാളിത്തം എന്ന ലക്ഷ്യത്തിലാണ് ഹംരിയ്യ സിറ്റി നഗരസഭയുടെ പദ്ധതികള്‍. നാടോടി ബാന്‍ഡുകള്‍ അവതരിപ്പിച്ച പരമ്പരാഗത ഗാനങ്ങള്‍ ഈദ് അല്‍ ഇത്തിഹാദ് പരേഡിനെ ആകര്‍ഷണീയമാക്കി. സ്വദേശി,വിദേശി വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും പരേഡിന്റെ ഭാഗമായി. വിവിധ കലാ-കായിക മത്സരങ്ങളും പരിപാടികളും വരും ദിവസങ്ങളില്‍ നടക്കും.