ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
ദുബൈ: പ്രവാസി അസോസിയേഷന് ലൈബ്രറി മീങ്ങോത്ത് (പാം) യുഎഇ സംഘടിപ്പിച്ച അന്തര്‍ ദേശീയ വടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ സ്പാര്‍ക്ക് പാലാര്‍ ബി ടീമും വനിതകളില്‍ റെയിന്‍ബോ എ ടീമും ജേതാക്കളായി. സ്പാര്‍ക്ക് പാലാര്‍ എ ടീം പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. ദേശാഭിമാനി തലശ്ശേരി എ ടീം മൂന്നാം സ്ഥാനവും ഷാര്‍ജ ബ്രദേഴ്സ് നാലാം സ്ഥാനവും കരസ്ഥമാക്കി. വാശിയേറിയ ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തില്‍ 9 ടീമുകള്‍ അണിനിരന്നു. വനിതകളുടെ മത്സരത്തില്‍ റെയിന്‍ബോ ബി ടീമാണ് റണ്ണറപ്പ്. കുട്ടികളുടെ വടംവലി മത്സരവും ആവേശകരമായി. ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് നാരായണന് നായര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേന്ദ്രന് മീങ്ങോത്ത് അധ്യക്ഷനായി.
സെക്രട്ടറി അജിത്ത് മീങ്ങോത്ത്,ട്രഷറര്‍ ലെജീഷ് മീങ്ങോത്ത്,സംഘാടക സമിതി ചെയര്മാന് ലക്ഷ്മണന് ഇരിയ നേതൃത്വം നല്കി. യുഎഇ വടംവലി അസോസിയേഷന് സെക്രട്ടറിയും ടെക്നിക്കല്‍ കമ്മിറ്റി കണ്‍വീനറുമായ സത്യന് അമ്പലത്തറ കളി നിയന്ത്രിച്ചു. ദിവാകരന് വേങ്ങയില്‍,അശോകന് രാവണീശ്വരം,മനോജ് മടിക്കൈ പങ്കെടുത്തു. ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്കൂള്‍ ഓപ്പറേഷന് മാനേജര്‍ ശ്രീജേഷ് വള്ളിയോടന്‍ മുഖ്യാതിഥിയായി. ജനറല്‍ കണ്‍വീനര്‍ ഗിരീഷന് മീങ്ങോത്ത് സ്വാഗതവും ഫിനാന്‍സ് കണ്‍വീനര്‍ പവിത്രന് നിട്ടൂര്‍ നന്ദിയും പറഞ്ഞു.