
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
പാലക്കാട് കരിമ്പ പനയമ്പാടത്ത് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്കൂള്‍ വിദ്യാർഥിനികളുടെയും കബറടക്കം തുമ്പനാട് ജുമാ മസ്ജിദിൽ പൂർത്തിയായി. അടുത്തടുത്തായി തയ്യാറാക്കിയ നാലു കബറുകളിലായാണ് പെൺകുട്ടികൾക്ക് അന്ത്യനിദ്ര ഒരുക്കിയത്. ഇവരെ അവസാനമായി നോക്കുകാണാൻ നൂറുകണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും ഹാളിലുമായി എത്തിയത്.
രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്. ഇന്നലെ പോസ്റ്റുമോർട്ടത്തിന് ശേഷം മോ൪ച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ രാവിലെ 5.30 ന് ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ആറോടെ മൃതദേഹങ്ങൾ ആശുപത്രിയിൽനിന്ന് വീടുകളിൽ എത്തിച്ചു. രണ്ടു മണിക്കൂർനേരം ഇവിടെ പൊതുദർശനത്തിന് വെച്ച ശേഷമാണ് തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദ൪ശനത്തിന് വെച്ചത്.
ആരുടേയും കണ്ണു നനയിക്കുന്ന കാഴ്ച്ചകളായിരുന്നു മൃതദേഹങ്ങൾ എത്തിച്ച എല്ലായിടത്തും കാണാനായത്. മാതാപിതാക്കളും ബന്ധുക്കളും സഹപാഠികളുമൊക്കെ അലമുറയിട്ട് കരയുന്നത് ഹൃദയഭേദകമായിരുന്നു. ഇവരെ എന്തു പറഞ്ഞ് ഇവരെ സമാധാനിപ്പിക്കുമെന്നറിയാതെ കണ്ടുനിന്നവരും ഏറെ ബുദ്ധിമുട്ടി.