
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ദോഹ: ‘പ്രവാസിയുടെ ആരോഗ്യം,നാളെയുടെ നിക്ഷേപം’ എന്ന പ്രമേയത്തില്‍ ഖത്തര്‍ പാലക്കാട് ജില്ലാ കെഎംസിസി മെഡിക്കല്‍ വിങ്ങിന്റെ ‘ബീറ്റ്സ്’ കാമ്പയിന് തുടക്കമായി. നമ്മുടെ പാലക്കാട് പ്രവര്‍ത്തന കാമ്പയിനിന്റെ ഭാഗമായി കെഎംസിസി ഖത്തര്‍ പാലക്കാട് ജില്ലാ ഹെല്‍ത്ത് വിങ് സംസ്ഥാന ഹെല്‍ത്ത് വിങ്ങിന്റെ മേല്‍നോട്ടത്തില്‍ ഏഷ്യന്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന ആരോഗ്യ പരിരക്ഷ കാമ്പയിന് വേള്‍ഡ് കെഎംസിസി സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി ഉദ്ഘാടനം ചെയ്തു. ഡോ ഷഫീഖ് താപ്പി ബീറ്റ്സ് കാമ്പയിന് വിശദീകരിച്ചു. പ്രവാസികള്‍ക്കിടയില്‍ ഹൃദ്രോഗം,പ്രമേഹം,വൃക്ക രോഗങ്ങള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നേരത്തെ രോഗങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുള്ള ആരോഗ്യ സംരക്ഷണ പദ്ധതിയാണ് ‘ബീറ്റ്സ്’.
കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദുസ്സമദ്,ജനറല്‍ സെക്രട്ടറി സലീം നാലകത്ത്,സംസ്ഥാന ഭാരവാഹികള്‍,ഉപദേശക സമിതി അംഗങ്ങള്‍,ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ മാനേജര്‍ മുഹമ്മദ് അദ്നാന്, മെഡികെയര്‍ പ്രതിനിധികളായി ആദം ഖാന്,അസ്ലം മുഹമ്മദ്,സംസ്ഥാന ഹെല്‍ത്ത് വിങ് കണ്‍വീനര്‍മാരായ ലുത്ഫി,ഡോ.നവാസ്,നിസാര്‍ ചെറുവത്തൂര്‍ പങ്കെടുത്തു.
ജില്ലാ ഭാരവാഹികളായ ജാഫര്‍ സാദിഖ്,അമീര്‍ തലക്കശ്ശേരി,റസാഖ് ഒറ്റപ്പാലം,നാസര്‍ ഫൈസി,അഷ്റഫ് പുളിക്കല്‍,അസര്‍ പള്ളിപ്പുറം,സിറാജുല്‍ മുനീര്‍,മൊയ്ദീന്‍കുട്ടി,ഷാജഹാന് കെ,നസീര്‍ പിഎസ്,മെഡിക്കല്‍ വിങ് ഭാരവാഹിളായ അമീര്‍ കെകെ,റഹീസ് ചെമ്പന്‍,ഷബീര്‍ ടികെ,ആസാദ്,സലാം,മൊയ്ദീന്‍കുട്ടി നേതൃത്വം നല്കി.