
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ഇസ്്ലാമാബാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ഥം പാകിസ്താനിലെത്തിയ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇസ്്ലാമാബാദിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ പാകിസ്താന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്തി. യുഎഇയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെയും സഹകരണത്തെയും കുറിച്ച് ഇരു രാഷ്ട്രനേതാക്കളും ചര്‍ച്ച ചെയ്തു. യുഎഇയും പാകിസ്താനും തമ്മിലുള്ള ആഴമേറിയതും സഹോദരതുല്യവുമായ ബന്ധങ്ങള്‍ പാക് പ്രസിഡന്റ് എടുത്തുപറഞ്ഞു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആശംസ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ ശൈഖ് ഖാലിദ് അറിയിച്ചു.