
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ഷാര്‍ജ: സിറ്റി മുനിസിപ്പാലിറ്റി റമസാന്‍ മാസത്തില്‍ പെയ്ഡ് പബ്ലിക് പാര്‍ക്കിംഗ് സമയം നീട്ടിയതായി പ്രഖ്യാപിച്ചു. പാര്‍ക്കിംഗ് ഫീസ് ദിവസവും രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി വരെ ബാധകമായിരിക്കും. വിശ്വാസികള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി പള്ളികള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങളില്‍ സൗജന്യ പാര്‍ക്കിംഗിന് മുനിസിപ്പാലിറ്റി ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ബാങ്കിന് ശേഷം ഒരു മണിക്കൂര്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സൗജന്യമായി ലഭ്യമാകും. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗകര്യപ്രദമായ പാര്‍ക്കിംഗ് കണ്ടെത്തുന്നതിനും പ്രാര്‍ത്ഥന സമയങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിനും വേണ്ടിയാണിത്. റമസാനില്‍ പാര്‍ക്കുകള്‍ വൈകുന്നേരം 4 മുതല്‍ അര്‍ദ്ധരാത്രി വരെ തുറന്നിരിക്കും. അല്‍ സെയൂ ഫാമിലി പാര്‍ക്ക്, അല്‍ സെയൂ ലേഡീസ് പാര്‍ക്ക്, ഷാര്‍ജ നാഷണല്‍ പാര്‍ക്ക്, അല്‍ റോള പാര്‍ക്ക് എന്നിവ പുലര്‍ച്ചെ 1 വരെ തുറന്നിരിക്കും. റമസാനില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങള്‍ ഇല്ലാതാക്കുന്നതിനുമായി മുനിസിപ്പാലിറ്റി 380 ഇന്‍സ്പെക്ടര്‍മാരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, പ്രത്യേക റമസാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബിസിനസുകള്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കും.