കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ദുബൈ : സമൂഹത്തിലെ വ്യത്യസ്ത മേഖലകളില് ജീവിതം അടയാളപ്പെടുത്തിയ ചന്ദ്രിക ഡയരക്ടറും കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്മാനും സ്നേഹം കൊണ്ടും ദാനധര്മം കൊണ്ടും പ്രകാശം പരത്തിയ ഇന്ത്യയിലെയും മിഡില് ഈസ്റ്റിലെയും പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖല തീര്ത്ത പെയ്സ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്മാനുമായ ഡോ.പിഎ ഇബ്രാഹിം ഹാജി യുടെ സ്മൃതി സമ്മേളനം നാളെ രാത്രി 8 മണിക്ക് അബു ഹൈല് കെഎംസിസി ആസ്ഥാനത്തെ പിഎ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില് നടക്കും. ഇന്റര്നാഷണല് ട്രെയിനറും ലൈഫ് കോച്ചും എജ്യൂക്കേഷനിസ്റ്റുമായ ഡോ.റാഷിദ് ഗസ്സാലി അനുസ്മരണ പ്രഭാഷണം നടത്തും.
ദുബൈ കെഎംസിസി കാസര്കോട് ജില്ലാ കമ്മിറ്റി വളണ്ടിയര് വിങ്ങിന്റെ നേതൃത്വത്തില് പേസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ഷാര്ജ അല്മജാസ്,അല് വഹ്ദ ഖാസിമിയ,അബുഷഹാറ എന്നീ സ്ഥലങ്ങളില് മഴക്കെടുതിമൂലം കഷ്ടത അനുഭവിക്കുന്നവര്ക്കിടയില് സേവനം നടത്തിയ 23 വളണ്ടിയര്മാരെ പിഎ ഇബ്രാഹിം ഹാജി മെമ്മോറിയല് ഗാലന്ററി അവാര്ഡ് നല്കി ചടങ്ങില് ആദരിക്കും.
യുഎഇ 53ാമത് ദേശീയ ദിനം ഈദ് അല് ഇത്തിഹാദിനോടനുബന്ധിച്ച് ദുബൈ ബ്ലഡ് ഡൊണേഷന് സെന്ററില് കൈന്ഡ്നസ് ടീമിന്റെ സഹകരണത്തോടെ ജില്ലാ കെഎംസിസി സംഘടിപ്പിച്ച രക്തദാന ക്യാമ്പില് കൂടുതല് ഡൊണേഴ്സിനെ പങ്കെടുപ്പിച്ച മഞ്ചേശ്വരം മണ്ഡലം, മംഗല്പാടി പഞ്ചായത്ത് കെഎസിസി കമ്മിറ്റികള്ക്കും ജില്ലാ കോര്ഡിനേറ്റര് ആസിഫ് ഹൊസങ്കടിക്കും ജില്ലാ കമ്മിറ്റിയുടെ അനുമോദന പത്രം സമ്മാനിക്കും. കെഎംസിസി കേന്ദ്ര സംസ്ഥാന നേതാക്കള് പ്രമുഖ വ്യക്തികള്,സാമൂഹിക,സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭര്,മാധ്യമ പ്രവര്ത്തകര് പങ്കെടുക്കും.
ഇന്ത്യന് ജനറല് കൗണ്സിലിന്റെ നിര്ദേശ പ്രകാരം പൊതുമാപ്പ് ബോധവത്കരണവുമായി ദുബൈയുടെ വിവിധ ഭാഗങ്ങളില് സന്ദര്ശനം നടത്തുന്ന ജില്ലാ,മണ്ഡലം,മുനിസിപ്പല്,പഞ്ചായത്ത് ഭാരവാഹികളെയും പ്രവര്ത്തകരെയും യോഗം അഭിനന്ദിച്ചു. വെസ്റ്റ് ബെസ്റ്റണ് പേള് ക്രീക് ഹോട്ടല് ഓഡിറ്റോറിയത്തില് ചേര്ന്ന ഭാരവാഹികളുടെ യോഗത്തില് പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. ജനറല് സെക്രട്ടറി ഹനീഫ് ടിആര് സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത്ലീഗ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ഗോള്ഡന് അബ്ദുറഹ്മാന് മുഖ്യാതിഥിയായി.
ജില്ലാ ഭാരവാഹികളായ സലാം തട്ടാഞ്ചേരി,സിഎച്ച് നൂറുദ്ദീന് കാഞ്ഞങ്ങാട്,സുബൈര് അബ്ദുല്ല,മൊയ്തീനാബ്ബ ഹൊസങ്കടി,റഫീഖ് പടന്ന,ഹനീഫ് ബാവനഗര്,ഹസൈനാര് ബീജന്തടുക്ക,ആസിഫ് ഹൊസങ്കടി,ഫൈസല് മുഹ്സിന് തളങ്കര,സിഎ ബഷീര് പള്ളിക്കര,അഷ്റഫ് ബായാര് പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ഹസൈനാര് ബീജന്തടുക്ക പ്രാര്ത്ഥന നടത്തി. സെക്രട്ടറി ആസിഫ് ഹൊസങ്കടി നന്ദി പറഞ്ഞു.